x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണങ്ങൾ നീക്കണം: സുപ്രീംകോടതി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 12, 2026 05:02 AM IST | Updated: October 12, 2026 05:02 AM IST

സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് തു​ട​രു​ന്ന പ്ര​തി​ഷേ​ധം ത​ട​യു​ന്ന​തി​ന് ഡ​ൽ​ഹി പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി.

ക്ര​മ​സ​മാ​ധാ​നം ത​ക​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​ഴി​കെ മെ​ട്രോ, റെ​യി​ൽ​വേ സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ​പോ​ലെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​ത്യേ​ക സി​റ്റിം​ഗി​ൽ ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി.​ മോ​ഹ​ന എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ പൊ​തു​ജീ​വി​തം സ്തം​ഭി​പ്പി​ച്ചു​കൊ​ണ്ട് പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് പ​രി​ഗ​ണി​ച്ച​ത്.

വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണം തേ​ടി​യ സു​പ്രീം​കോ​ട​തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​ൻ, ഡ​ൽ​ഹി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ അ​നു​രാ​ഗ് കു​മാ​ർ, ഡ​ൽ​ഹി മെ​ട്രോ ചെ​യ​ർ​പേ​ഴ്സ​ൺ ഡി.​ താ​ര എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.
വെ​ള്ളി​യാ​ഴ്ച സു​പ്രീം​കോ​ട​തി​യു​ടെ അ​ടി​യ​ന്ത​ര ഹി​യ​റിം​ഗി​ൽ, ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 57 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​യ്ക്ക​ണ​മെ​ന്ന ആ​ദ്യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് പ​ക​രം 45 ആ​ക്കി കു​റ​ച്ചി​രു​ന്നു. എ​ങ്കി​ലും സ്ഥി​ഗ​തി​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റം ഉ​ണ്ടാ​യി​ല്ല.

റോ​ഡു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​ന​ജീ​വി​ത​ത്തെ പൂ​ർ​ണ​മാ​യി ബാ​ധി​ച്ച​താ​യും അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് പൊ​ലി​സ് മ​ർ​ദനം ഏ​റ്റ​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ശ​ക്ത​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ

പ്ര​തി​ഷേ​ധ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും മ​റ്റു​ള്ള​വ​രെ പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്നും ഓ​ർ​മി​പ്പി​ച്ച കോ​ട​തി, മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ത​ങ്ങ​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ക​രു​ത​ൽ ത​ട​ങ്ക​ലി​നെ​യും പൊ​ലി​സി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്ത് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മേ​ന​ക ഗു​രു​സ്വാ​മി, അ​ഡ്വ​ക്ക​റ്റ് അ​മ​ൻ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന​ത് പൊ​ലി​സ് രാ​ജി​ന് തു​ല്യ​മാ​യ ന​ട​പ​ടി​യാണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഷ​ദ​ൻ ഫ​റാ​സ​ത്ത് വാ​ദി​ച്ചു. ഫ​റാ​സ​ത്തി​നെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ പ്ര​തി​ഷേ​ധ​ത്തി​ന് ട്രെ​യി​ൻ മു​ഖേ​ന ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്താ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യും അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ഷേ​ധി​ക്കു​ന്ന​തു പോ​യി​ട്ട് കൂ​ട്ടം‌കൂ​ടി​യാ​ൽ​പോ​ലും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ ധ​രി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച മെ​ട്രോ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ച്ചെ​ന്നും 4,157 ട്രെ​യി​നു​ക​ൾ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ 303 സ്റ്റേ​ഷ​നു​ക​ളി​ൽ 45 എ​ണ്ണം മാ​ത്ര​മാ​ണ് അ​ട​ച്ചി​ട്ട​തെ​ന്നും, നി​ല​വി​ൽ എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ


*ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കി​യും ഗ​താ​ഗ​തനി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യും ജ​ന​ങ്ങ​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​ത് ഉ​റ​പ്പാ​ക്ക​ണം.
*ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഡ​ൽ​ഹി​യി​ലെ റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡ് നി​ര​ത്തി​യത് അ​ടി​യ​ന്തര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണം.
 *ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ത​ട​സ​പ്പെ​ടാ​തെ പ്ര​വ​ർ​ത്തി​ക്ക​ണം
 നി​യ​മ​പ്ര​കാ​ര​മ​ല്ലാ​തെ​യും നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ​മാ​ധാ​ന​പ​ര​വും നി​രാ​യു​ധ​വു​മാ​യ ഒ​ത്തു​കൂ​ട​ലു​ക​ളെ ത​ട​യു​ക​യോ ആ​ളു​ക​ളെ അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ ചെ​യ്യ​രു​ത്.
*സു​പ്രീം​കോ​ട​തി​ക്കു മു​ന്നി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ബോ​ർ​ഡ് എ​ടു​ത്തുമാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചു.
*അ​ഭി​ഭാ​ഷ​ക​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മ​റ്റ് പ്ര​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​ർ​ക്ക് അ​വ​രു​ടെ ഔ​ദ്യോ​ഗി​ക ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ യാ​തൊ​രു​വി​ധ ത​ട​സ​ങ്ങ​ളും ഉ​ണ്ടാ​ക​രു​തെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

Tags : Deepika DeepikaNewspaper BreakingNews Restrictions must be lifted

Recent News

Corehub Up