x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് സു​പ്രീം​കോ​ട​തി​ മാർച്ച്; ചീ​ഫ് ജ​സ്റ്റീ​സ് സന്ദർശനാ​നു​മ​തി നി​ഷേ​ധി​ച്ചു

സ​നു സി​റി​യ​ക്
Published: October 12, 2026 05:05 AM IST | Updated: October 12, 2026 05:05 AM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്ര​തി​ഷേ​ധം മ​ർ​ക്ക​ട​മു​ഷ്‌​ടി​കൊ​ണ്ട് അ​ടി​ച്ച​മ​ർ​ത്താ​ൻ പൊ​ലി​സ് ശ്ര​മി​ക്കു​മ്പോ​ഴും സ​മ​രം ക​ത്തി​ക്ക​യ​റു​ക​യാ​ണ്. പ്ര​തി​ഷേ​ധ ഭൂ​മി​യാ​യ ജ​ന്ത​ർ മ​ന്ത​ർ കൊ​ട്ടി​യ​ട​ച്ചെ​ങ്കി​ലും അ​ഞ്ച് കി​ലോ​മീ​റ്റ​റി​ന​പ്പു​റം തി​ര​ക്കേ​റി​യ കൊ​ണാ​ട്ട് പ്ലേ​സി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി - യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ രാ​ത്രി​വ​രെ പ്ര​തി​ഷേ​ധ​ക്കൊ​ടു​ങ്കാ​റ്റ് അ​ഴി​ച്ചു​വി​ട്ടു.

പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു മ​ജി​സ്‌​ട്രേ​റ്റ് മോ​ചി​പ്പി​ച്ച സി​ജെ​പി നേ​താ​ക്ക​ൾ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ഇ​ന്ന് മാ​ർ​ച്ച് ന​ട​ത്തും. ഇ​തി​നാ​യി ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തും.

എന്നാൽ, കോ​ട​തി​യെ നി​യ​മ​പ​ര​മാ​യി സ​മീ​പി​ക്കാ​ൻ പ​റ​ഞ്ഞു​കൊ​ണ്ട് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് രാ​ഹു​ലി​നും ഖാ​ർ​ഗ​യ്ക്കും അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​തി​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ചു. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം നൽകാനാ​യിരുന്നു നീ​ക്കം. ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ന് ക​ക്ഷിഭേ​ദമെ​ന്യേ രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രും ഇ​ന്നു ന​ട​ക്കു​ന്ന സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പൊ​ലി​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​ക​ളാ​യെ​ങ്കി​ലും ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്ന​ലെ​യും ഡ​ൽ​ഹി​യു​ടെ തെ​രു​വു​ക​ൾ സ​മ​ര​ച്ചൂ​ടി​ൽ തി​ള​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലി​സി​നെ​യും കേ​ന്ദ്ര​സേ​ന​യെ​യും ക​ള​ത്തി​ലി​റ​ക്കി​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ട്ട​ത്. പൊ​ലി​സ് ന​ര​നാ​യാ​ട്ടി​ൽ നി​ര​വ​ധി പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മ​ല​യാ​ളി മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രെ ഉ​ൾപ്പടെ ഡ​ൽ​ഹി പൊ​ലി​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നെ​ത്തി​യ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രാ​ണ് പൊ​ലി​സ് ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സി​നും ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ അ​തി​ക്ര​മം നേ​രി​ടേ​ണ്ടിവ​ന്നു. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ കൊ​ണാ​ട്ട് പ്ലേ​സി​ൽ​നി​ന്ന് ബ​ല​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ്രി​ട്ടാ​സി​നെ പി​ന്നീ​ട് വ​ഴി​യി​ൽ ഇ​റ​ക്കിവി​ടു​ക​യാ​ണു​ണ്ടാ​യ​ത്. സി​പി​ഐ നേ​താ​വ് ആ​നി രാ​ജ​യെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ചു. വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളാ​യ നേ​ഹ ബോ​റ, ഐ​ഷി ഘോ​ഷ്, ആ​ദ​ർ​ശ് എം. ​സ​ജി തു​ട​ങ്ങി​യ​വ​രെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​നി​യാ​ഴ്ച​ത്തേ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി മെ​ട്രോ ഉ​ൾ​പ്പടെ പൊ​തു​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും തു​റ​ന്നു കൊ​ടു​ത്തി​രു​ന്നു. അ​തി​നാ​ൽ ജ​ന്ത​ർ മ​ന്ത​റി​നു പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന കൊ​ണാ​ട്ട് പ്ലേ​സ്, ആ​ർകെ ​ആ​ശ്രം മാ​ർ​ഗ് തു​ട​ങ്ങി​യ സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ന്ന​തി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ത​ട​സ​മു​ണ്ടാ​യി​രു​ന്നി​ല്ല.

Tags : Deepika DeepikaNewspaper BreakingNews March to Supreme Court today led by Rahul

Recent News

Corehub Up