എം. ലിജു
തിരുവനന്തപുരം: എറണാകുളം നെടുമ്പാശേരിയിൽ മൂന്നു പേരുടെ മരണത്തിനു കാരണമായ വാഹനാപകടത്തിൽ ബാറുകൾക്കെതിരേ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ് മന്ത്രി എം. ലിജു.
പ്രതിയായ 19കാരൻ വിവിധ ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്നെന്നു കണ്ടെത്തിയതോടെയാണ് കർശന നിർദേശം. 19കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് അവയ്ക്കെതിരേ അടിയന്തരമായി കേസെടുക്കാൻ എക്സൈസ് കമ്മിഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മിഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.
നിയമപ്രകാരം 23 വയസാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. നെടുന്പാശേരിയിലേക്കുള്ള യാത്രയിൽ യുവാവ് മൂന്ന് ബാറുകളിൽക്കയറി മദ്യപിച്ചിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു മന്ത്രിയുടെ നിർദേശം.
Tags : Nedumbassery Accident Bar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash