ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന ഇടവകയിൽ സംഘടിപ്പിച്ച രോഗീദിനത്തിൽനിന്ന്.
തൃശൂർ: വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന ഇടവകയിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ സ്പർശം 2026 എന്ന പേരിൽ രോഗീദിനം നടത്തി.
തിരുക്കർമങ്ങൾക്ക് ഇടവക വികാരി ഫാ. വർഗീസ് കുത്തൂർ, സഹവികാരിമാരായ ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഫാ. ജിജോ തറയിൽ, ഫാ. പ്രകാശ് പുത്തൂർ, ഡീക്കൻ സേവിയർ മുല്ലശേരിൽ എന്നിവർ നേതൃത്വം നൽകി. എണ്പതോളംപേർ പങ്കെടുത്തു. കെസിവൈഎം, സിഎൽസി സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
Tags : NattuVishesham DistrictNews