തോമാപുരം സെന്റ് തോമസ് ഫൊറോന സംഘടിപ്പിച്ച ബിബ്ലിയാ ഫമിലിയാ തോമാപുരം ബൈബിൾ ഫെസ്റ്റ് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റാരിക്കാൽ: വിശുദ്ധ ഗ്രന്ഥത്തെ ആരെല്ലാം ആദരിക്കുന്നുവോ അവരെല്ലാം സഭയെ വളർത്തുന്നവരും തിരുസഭയെ പടുത്തുയർത്തുന്നവരുമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തോമാപുരം സെന്റ് തോമസ് ഫൊറോന സംഘടിപ്പിച്ച ബിബ്ലിയാ ഫമിലിയാ തോമാപുരം ബൈബിൾ ഫെസ്റ്റ് വെള്ളിയേപ്പള്ളിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത മതബോധന ഡയറക്ടർ ഫാ. ഡോ. ആന്റണി കിടാരത്തിൽ അധ്യക്ഷത വഹിച്ചു. ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ഡോ. മാത്യു കൊട്ടുകാപ്പള്ളി, സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടം, തോമാപുരം ഫൊറോന കൗൺസിൽ കോ-ഓർഡിനേറ്റർ സിവിക്കുട്ടി വർഗീസ്, സിസ്റ്റർ ജിസ്മരിയ എസ്എബിഎസ്, സിസ്റ്റർ ഫിലോമിന എസ്എബി, തോമാപുരം ഫൊറോന മതബോധന ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡന്റ് സജി വള്ളോപ്പള്ളി, ഇടവക കോ-ഓർഡിനേറ്റർ വർക്കി മടുക്കാംപുറത്ത് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews