തൃക്കാക്കര കെഎംഎം കോളജിൽ പൊതുദർശനത്തിനു വച്ച ഗോപികയുടെയും ദേവികയുടെയും മൃതദേഹങ്ങൾക്കുമുന്നിൽ അന്തിമോപചാരം അർപ്പിക്കുന്ന ഉമ തോമസ് എംഎൽഎ.
കാക്കനാട്: അത്താണിയില്‍ ഇന്നലെ മിനികൂപ്പര്‍ കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ദേവികയെയും ഗോപികയെയും കാണാൻ നിറകണ്ണുകളോടെയാണ് സഹപാഠികളും അധ്യാപകരും എത്തിയത്.
ഇരുവരും പഠിച്ചിരുന്ന തൃക്കാക്കര കെഎംഎം കോളജിന്റെ മുറ്റത്ത് പൊതുദര്‍ശനത്തിനു വച്ച മൃതദേഹങ്ങളിൽ നൂറുകളണക്കിനു പേർ അന്തിമോപചാരം അർപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ ഗോപിക ബിസിഎ കോഴ്സിനും വയനാട് സ്വദേശിനിയായ ദേവിക ബിബിഎ കോഴിസിനുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠനം പൂര്‍ത്തിയാക്കിയശേഷം ഗോപിക ഡാറ്റാ അനലിസ്റ്റ് കോഴ്സിനും ദേവിക ലോജിസ്റ്റിക് പഠനത്തിനും ചേര്‍ന്നു.
പഠനത്തിനും നിത്യ ചെലവുകള്‍ക്കുമുള്ള പണത്തിനായി തൃക്കാക്കരയിലെ ക്രാഫ്റ്റ് സ്ഥാപനമായ സുക്കിയോയില് പാര്‍ട് ടൈം ജീവനക്കാരായി ജോലി ചെയ്യുകയായിരുന്നു.
രണ്ടു പേരും ഒരേ ഹോസ്റ്റല്‍ മുറിയിലായിരുന്നു താമസം. ഗോപിക കോളജ് യൂണിയന് വൈസ് ചെയര്‍മാനായിരുന്നു. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹങ്ങള്‍ ഇരുവരുടെയും നാട്ടിലേക്ക് കൊണ്ടുപോയി.
Tags : NattuVishesham DistrictNews