ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെ
കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
മാനസികാരോഗ്യമെന്ന് പറയുന്നത് ഒരു ആഡംബരമല്ല, ഒരു ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ എത്തുന്നവര്‍ ആരും ഒറ്റക്കല്ല, ഈ ആശുപത്രിയൊന്നാകെ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശമാണ് പകര്‍ന്നുനല്‍കാനുള്ളത്. എല്ലാവരുടെയും മാനസികാരോഗ്യം തങ്ങള്‍ക്ക് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിഇഒ ജയേഷ് വി. നായര്‍ അധ്യക്ഷത വഹിച്ചു. സൈക്യാട്രി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ജെ. സേവ്യര്‍, മെഡിക്കല്‍ സര്‍വീസസ് ചീഫ് ഡോ. മറിയ വര്‍ഗീസ്, ജെ.എ. അജിമോന്, സിജി പി. ചന്ദ്രന്, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍ സച്ചിന് ജോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്ണോയ് എന്നിവര്‍ സംസാരിച്ചു.
Tags : NattuVishesham DistrictNews