കോതമംഗലം ഉപജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ കോതമംഗലം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് ടീം കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാ
കോതമംഗലം: കോതമംഗലം ഉപജില്ലാ ശാസ്ത്രമേളയിൽ 959 പോയിന്റുകൾ നേടി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ചാന്പ്യന്മാരായി. കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാറിൽ നിന്നും പ്രധാനാധ്യാപിക സിസ്റ്റർ റിനി മരിയ, പ്രിൻസിപ്പൽ സിസ്റ്റർ നമിത, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
ഗണിതശാസ്ത്രം, പ്രവൃത്തിപരിചയം, സാമൂഹ്യശാസ്ത്രം, ഐടി എന്നീ നാല് മേളകളിലും ചാമ്പ്യൻഷിപ്പും സയൻസ് മേളയിൽ റണ്ണറപ്പും നേടിയാണ് സെന്റ് അഗസ്റ്റിൻസ് സ്കൂൾ ഓവറോൾ കരസ്ഥമാക്കിയത്.
873 പോയിന്റുകളുമായി പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, 728 പോയിന്റുകളുമായി കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Tags : NattuVishesham DistrictNews