x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ്‌വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു, വയോധികനെതിരെ കേസ്

വെബ് ഡെസ്ക്
Published: October 12, 2026 07:08 AM IST | Updated: October 12, 2026 07:08 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച പരാതിയിൽ എഴുപത്തഞ്ചുകാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് വനിതാ പൊലിസ് കേസന്വേഷണം ആരംഭിച്ചിരിക്കുന്നത്.

മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ നിർമാതാവാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി പെൺകുട്ടിയെ സമീപിച്ചത്. ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച പ്രതി, അഭിനയിപ്പിക്കുന്നതിന്‍റെ മുൻകൂറായി പെൺകുട്ടിയിൽ നിന്ന് പതിനായിരം രൂപയും കൈപ്പറ്റിയിരുന്നു. എന്നാൽ ഏറെ നാളായിട്ടും സിനിമയുടെ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് പെൺകുട്ടി നൽകിയ പണം തിരികെ ആവശ്യപ്പെട്ടു.

തുടർന്ന് പണം തിരികെ നൽകാമെന്ന് പറഞ്ഞ് രണ്ടാംകുറ്റി ജംക്ഷനിൽ എത്താൻ നാസിം പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇവിടെയെത്തി കാത്തുനിന്ന വിദ്യാർഥിനിയെ കാറിലെത്തിയ പ്രതി പണം വീട്ടിലുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവസമയത്ത് പെൺകുട്ടി സമയോചിതമായി സുഹൃത്തിന്‍റെ സഹായം തേടുകയും മൊബൈൽ വഴി സ്ഥലത്തിന്‍റെ ലൊക്കേഷൻ അയച്ചുകൊടുക്കുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ സുഹൃത്താണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടി വനിതാ പൊലിസിൽ പരാതി നൽകുകയായിരുന്നു.

Tags : Case SexuallyAssaulting Student Movie Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up