സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി 54ൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് മരണം. കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. കർണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപെട്ടത്. ട്രാവലർ ഡ്രൈവറായിരുന്നു രഞ്ജിത്ത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ഒന്നേ മുക്കാലോടെയാണ് അപകടം നടന്നത്. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ട്രാവലർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്ത് എടുത്തത്. 13 വിദ്യാർഥികൾ, കുക്ക്, ഡ്രൈവർ ഉൾപ്പടെ 15 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Tags : Accident Wayanad Vehicle Flips Over Casualties Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash