x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന വി​ല​യി​ൽ വ​ർ​ധ​ന; പെ​ട്രോ​ളി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​നു മൂ​ന്ന് രൂ​പ​യും കൂ​ട്ടി ജി​യോ 

വെബ് ഡെസ്‌ക്
Published: October 12, 2026 07:04 AM IST | Updated: October 12, 2026 07:04 AM IST

കൊ​ച്ചി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​പ്പി​ച്ച് സ്വ​കാ​ര്യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ ജി​യോ ബി​പി. പെ​ട്രോ​ൾ ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്ന് രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 118.69 രൂ​പ​യും ഡീ​സ​ലി​ന് 105.59 രൂ​പ​യു​മാ​യി.


സ്വ​കാ​ര്യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ ന​യാ​ര എ​ന​ർ​ജി ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് വി​ല കൂ​ട്ടി​യ​ത്. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് ഒ​റ്റ​യ​ടി​ക്ക് അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്ന് രൂ​പ​യു​മാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ന​യാ​ര വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 118.89 രൂ​പ​യും ഡീ​സ​ലി​ന് 105.50 രൂ​പ​യു​മാ​യി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​താ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ വി​ല കൂ​ട്ടാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. 


എ​ന്നാ​ൽ പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ഇ​ന്ധ​ന​വി​ല​യി​ൽ നി​ല​വി​ൽ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 113.63 രൂ​പ​യും ഡീ​സ​ലി​ന് 102.54 രൂ​പ​യു​മാ​ണ്. മേ​യ് മാ​സ​ത്തി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ട്ടു രൂ​പ വീ​തം പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 
ഇ​ന്ത്യ​യി​ൽ 90 ശ​ത​മാ​നം പെ​ട്രോ​ൾ പ​മ്പു​ക​ളും പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ (ഐ​ഒ​സി), ഭാ​ര​ത് പെ​ട്രോ​ളി​യം (ബി​പി​സി​എ​ൽ), ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം (എ​ച്ച്പി​സി​എ​ൽ) എ​ന്നി​വ​യു​ടെ കീ​ഴി​ലാ​ണ്. ഇ​ന്ത്യ​യി​ലാ​കെ 1.04 ല​ക്ഷം പെ​ട്രോ​ൾ പ​മ്പു​ക​ളു​ണ്ട്.


പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ൾ പെ​ട്രോ​ൾ ലി​റ്റ​റി​ന് എ​ട്ട് രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് ഒ​ൻ​പ​ത് രൂ​പ​യും ന​ഷ്ടം നേ​രി​ടു​ന്നു​ണ്ടെ​ന്ന് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ഇ​ക്ര അ​ടു​ത്തി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പെ​ട്രോ​ൾ, ഡീ​സ​ൽ, എ​ൽ​പി​ജി എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യി​ൽ പ്ര​തി​ദി​നം 530 കോ​ടി രൂ​പ​യാ​ണ് ക​മ്പ​നി​ക​ളു​ടെ ന​ഷ്ട​മെ​ന്നും ഇ​ക്ര ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Tags : Jio Fuel Price Increases Petrol Diesel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up