x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊന്നിട്ടും കൂസലില്ലാതെ

വെബ് ഡെസ്ക്
Published: October 12, 2026 06:12 AM IST | Updated: October 12, 2026 06:12 AM IST

അപകടമുണ്ടാക്കിയ കാർ. ഇൻസെറ്റിൽ സു​​​ഹൈ​​​ൽ

നെ​​​ടു​​​മ്പാ​​​ശേ​​​രി: മൂ​​​ന്നു പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ കാ​​​ര്‍ അ​​​പ​​​ക​​​ട​​​ത്തി​​​നു ശേ​​​ഷം പ്ര​​​തി സു​​​ഹൈ​​​ൽ നാ​​​ട്ടു​​​കാ​​​രോ​​​ടു ത​​​ട്ടി​​​ക്ക​​​യ​​​റി​​​യ​​​താ​​​യും ആ​​​ക്ഷേ​​​പം. അ​​​പ​​​ക​​​ട​​​ശേ​​​ഷം നാ​​​ട്ടു​​​കാ​​​രു​​​മാ​​​യി ത​​​ര്‍​ക്ക​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ട പ്ര​​​തി എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് റോ​​​ഡ​​​ല്ലേ, വേ​​​ഗ​​​ത്തി​​​ല്‍ ഓ​​​ടി​​​ച്ചാ​​​ല്‍ എ​​​ന്താ, എ​​​ന്‍റെ വാ​​​പ്പ നോ​​​ക്കി​​​ക്കോ​​​ളും എ​​​ന്ന ത​​​ര​​​ത്തി​​​ല്‍ അ​​​ഹ​​​ങ്കാ​​​ര​​​ത്തോ​​​ടെ സം​​​സാ​​​രി​​​ച്ച​​​താ​​​യി ദൃ​​​ക്‌​​​സാ​​​ക്ഷി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​നു​​പി​​​ന്നാ​​​ലെ നാ​​​ട്ടു​​​കാ​​​ര്‍ ത​​​ട​​​ഞ്ഞു​​​വ​​​ച്ചാ​​​ണു പ്ര​​​തി​​​യെ പൊ​​​ലി​​​സി​​​ന് കൈ​​​മാ​​​റി​​​യ​​​ത്. ഒ​​​ട്ടും കു​​​റ്റ​​​ബോ​​​ധ​​​മി​​​ല്ലാ​​​തെ വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ര്‍​ത്തു​​​ന്ന മ​​​നോ​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു പൊ​​​ലിസ് ചോ​​​ദ്യം​​ചെ​​​യ്യു​​​മ്പോ​​​ഴും പ്ര​​​തി​​​യു​​​ടേ​​​ത്.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ സു​​​ഹൃ​​​ത്തി​​​നെ കൂ​​​ട്ടാ​​​ന്‍ പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ സ​​​മ്പ​​​ന്ന കു​​​ടും​​​ബാം​​​ഗ​​​മാ​​​യ സു​​​ഹൈ​​​ല്‍ ഓ​​​ടി​​​ച്ച വാ​​​ഹ​​​നം അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. ഉ​​​ച്ച​​​മു​​​ത​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ മൂ​​​ന്നു ബാ​​​റു​​​ക​​​ളി​​​ലും ഫൈ​​​വ്സ്റ്റാ​​​ര്‍ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ക​​​യ​​​റി ഇ​​​യാ​​​ള്‍ മ​​​ദ്യ​​​പി​​​ച്ച​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ളും പൊ​​​ലി​​​സി​​നു ല​​​ഭി​​​ച്ചു.

ക​​​ഴി​​​ഞ്ഞ പി​​​റ​​​ന്നാ​​​ളി​​​നാ​​​ണ് മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ സു​​​ഹൈ​​​ലി​​​നു മി​​​നി കൂ​​​പ്പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കി​​​യ​​​ത്. ഈ ​​​കാ​​​റാ​​​ണ് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ല്‍ പാ​​​യി​​​ച്ച് മൂ​​​ന്നു ജീ​​​വ​​​നു​​​ക​​​ളെ​​​ടു​​​ത്ത​​​ത്.

സു​​​ഹൈ​​​ൽ കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത് അ​​​മി​​​ത വേ​​​ഗ​​ത്തി​​​ൽ

നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ മൂ​​​ന്നു​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ ഓ​​​ടി​​​ച്ച സു​​​ഹൈ​​​ല്‍ പ​​​തി​​​വാ​​​യി അ​​​മി​​​ത വേ​​​ഗ​​​ത്തി​​​ലാ​​​ണ് കാ​​​ര്‍ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്ന് പൊ​​​ലി​​​സ്. മു​​​ന്‍​പ് 218 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​ല്‍ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച വീ​​​ഡി​​​യോ സു​​​ഹൈ​​​ല്‍ ഇ​​​ന്‍​സ്റ്റ​​​ഗ്രാം അ​​​ക്കൗ​​​ണ്ടി​​​ല്‍ പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​പ​​​ക​​​ട സ​​​മ​​​യ​​​ത്ത് മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി സു​​​ഹൈ​​​ല്‍ പൊ​​​ലി​​​സി​​​നു മൊ​​​ഴിന​​​ല്‍​കി. ഇ​​​യാ​​​ള്‍ മ​​​റ്റ് ല​​​ഹ​​​രിവ​​​സ്തു​​​ക്ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് ആ​​​ലു​​​വ ഡി​​​വൈ​​​എ​​​സ്പി ബൈ​​​ജു പൗ​​​ലോ​​​സ് പ​​​റ​​​ഞ്ഞു. മു​​​ന്‍​പ് അ​​​മി​​​ത വേ​​​ഗ​​ത്തി​​​ല്‍ വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും.

ബാ​​​റു​​​ക​​​ള്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കും

നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ ഇ​​​ടി​​​ച്ച് മൂ​​​ന്നു​​​പേ​​​ര്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ബാ​​​റു​​​ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു. അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ വാ​​​ഹ​​​നം ഓ​​​ടി​​​ച്ച സു​​​ഹൈ​​​ല്‍ സ​​​ജീ​​​വി​​​നു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി മ​​​ദ്യം ന​​​ല്‍​കി​​​യെ​​​ന്ന​​​താ​​​ണു കു​​​റ്റം. ബാ​​​റു​​​ക​​​ള്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​ണു മ​​​ന്ത്രി​​​യു​​ടെ നി​​​ര്‍​ദേ​​​ശം. നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്ന് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​ഹൈ​​​ല്‍. ഇ​​​യാ​​​ള്‍ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ വി​​​വി​​​ധ ബാ​​​റു​​​ക​​​ളി​​​ല്‍ ക​​​യ​​​റി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യാ​​​ണ് വി​​​വ​​​രം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണു ന​​​ട​​​പ​​​ടി​​​ക്കു മ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍​ദേ​​​ശം. എ​​​ക്‌​​​സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​റും ജോ​​​യി​​​ന്‍റ് എ​​​ക്‌​​​സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​റും അ​​​ന്വേ​​​ഷി​​​ക്കും. വാ​​​ഹ​​​ന​​​ത്തി​​​ല്‍നി​​​ന്ന് രാ​​​സ​​​ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം സം​​​ശ​​​യി​​​ക്കു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് നാ​​​ട്ടു​​​കാ​​​രു​​​ടെ ആ​​​രോ​​​പ​​​ണം. ഈ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലും പൊ​​​ലി​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

പ്ര​​​തി​​​ക്കു നേ​​​രേ കൈ​​​യേ​​​റ്റശ്ര​​​മം

അങ്കമാലി: നെ​​​ടു​​​മ്പാ​​​ശേ​​​രി വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ക്കേ​​​സ് പ്ര​​​തി സു​​​ഹൈ​​​ലി​​​നെ കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ന്‍ ശ്ര​​​മം. അ​​​പ​​​ക​​​ട​​​ത്തി​​​ന് പി​​​ന്നാ​​​ലെ നെ​​​ടു​​​മ്പാ​​​ശേ​​​രി പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത പ്ര​​​തി​​​യെ അ​​​ങ്ക​​​മാ​​​ലി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വൈ​​​ദ്യപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു കൈ​​​യേ​​​റ്റശ്ര​​​മം. കൊ​​​ല്ല​​​പ്പെ​​​ട്ട യു​​​വാ​​​ക്ക​​​ളു​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണ് പൊ​​​ലി​​​സ് സം​​​ര​​​ക്ഷ​​​ണ​​​യി​​​ലെ​​​ത്തി​​​ച്ച പ്ര​​​തി​​​ക്ക് നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് മു​​​തി​​​ര്‍​ന്ന​​​ത്. പൊ​​​ലി​​​സ് ഇ​​​ട​​​പെ​​​ട്ട് ഇ​​​വ​​​രെ മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up