മൂവാറ്റുപുഴ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിൽനിന്ന്.
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ മൂവാറ്റുപുഴ ചാപ്റ്ററിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മൂവാറ്റുപുഴയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി.
കെ.എം. ജോര്‍ജ് മെമ്മോറിയല്‍ ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് പി.എം. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷ പി. രജിത, കൗണ്‍സിലര്‍മാരായ ഷെര്‍ലി പൗലോസ്, രജനി ടീച്ചര്‍, ജയ സുകു, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജനറല്‍ മെഡിസിന്, ഇഎന്‍ടി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും പരിശോധനകളും ആദ്യദിന ക്യാമ്പിന്റെ ഭാഗമായി നടന്നു. 350 ഓളം പേര് ആദ്യ ദിനം ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന്റെ രണ്ടാംദിനമായ ഇന്ന് രാവിലെ ഒൻപത് മുതല്‍ ദി ഐ ഫൗണ്ടഷന് സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പും നടക്കും.
Tags : NattuVishesham DistrictNews