x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ളി​രൂ​ർ പെ​ൺ​വാ​ണി​ഭ​കേ​സ് പ്ര​തിയ​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: October 12, 2026 06:21 AM IST | Updated: October 12, 2026 06:21 AM IST

അറസ്റ്റിലായ നി​ത്യ​ചൈ​ത​ന്യ, സു​നി​ൽ​കു​മാ​ർ, സി​ന്ധു, ല​ത നാ​യ​ർ.

കാ​ക്ക​നാ​ട്: വി​ദേ​ശ​ത്തേ​ക്ക് ഫ്രോ​സ​ണ്‍ ഫു​ഡ്‌​സ് ക​യ​റ്റി അ​യ​ക്കു​ന്ന ക​മ്പ​നി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ അ​ഞ്ചി​ര​ട്ടി വ​രെ ലാ​ഭം വാ​ഗ്ദാ​നം ന​ല്‍​കി 37 ല​ക്ഷം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ കി​ളി​രൂ​ർ പെ​ൺ​വാ​ണി​ഭ കേ​സി​ലെ പ്ര​തി ല​ത ​നാ​യ​ർ അ​ട​ക്കം നാ​ലു​പേ​രെ തൃ​ക്കാ​ക്ക​ര പൊ​ലി​സ് പി​ടി​കൂ​ടി.
കി​ളി​രൂ​ര്‍ പെ​ണ്‍​വാ​ണി​ഭ കേ​സി​ലെ പ്ര​തി​യാ​യ തി​രു​വ​ല്ല സ്വ​ദേ​ശി ല​ത ​നാ​യ​രെ (60) കൂ​ടാ​തെ മ​ല​പ്പു​റം പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​ര്‍ (48), ത​മി​ഴ്‌​നാ​ട് തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി സ്വാ​മി നി​ത്യ ചൈ​ത​ന്യ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നി​ല്‍ കു​മാ​ര്‍(55), ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ സി​ന്ധു ദി​ലീ​പ് കു​മാ​ര്‍ (52) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​ക്ക​നാ​ട് സെ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍ എ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​നി​ല്‍ കു​മാ​റും സം​ഘ​വും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നെ സ​മീ​പി​ച്ച​ത്.
ഇ​ന്ദു മേ​നോ​ന്‍ എ​ന്നാ​ണ് ല​താ നാ​യ​ര്‍ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. കാ​ക്ക​നാ​ട്ടും പ​രി​സ​ര​ത്തും വ​ച്ച് പ​രാ​തി​ക്കാ​ര​നു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ പ്ര​തി​ക​ള്‍ പ​ല​ത​വ​ണ​ക​ളാ​യി 37 ല​ക്ഷം വാ​ങ്ങി​ച്ചെ​ടു​ക്കു​ക​യും തു​ട​ര്‍​ന്നു ന​ല്‍​കി​യ പ​ണം തി​രി​കെ ന​ല്‍​കാ​താ​യ​തോ​ടെ പ​ണ​ത്തി​നാ​യി പ്ര​തി​ക​ളെ സ​മീ​പി​ച്ച പ​രാ​തി​ക്കാ​ര​ന് വ്യാ​ജ ഡി​ഡി ന​ല്‍​കു​ക​യും ചെ​യ്തു.

സു​നി​ല്‍​കു​മാ​ര്‍ പ​ണം ക​മ്പ​നി​യി​ല്‍ എ​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ എ​ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up