x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​മു​ണ്ട പാ​ലം 22ന് ​തു​റ​ക്കും

വെബ് ഡെസ്ക്
Published: October 12, 2026 06:23 AM IST | Updated: October 12, 2026 06:23 AM IST

അ​ടി​വാ​ട് കു​ത്തു​കു​ഴി റോ​ഡി​ല്‍ കോ​ത​മം​ഗ​ലം പു​ഴ​യ്ക്ക് കു​റു​കെ ഉ​യ​രം കൂ​ട്ടി​നി​ര്‍​മി​ച്ച പു​തി​യ കു​ട​മു​ണ്ട പാ​ലം.

കോ​ത​മം​ഗ​ലം: അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു​വ​രു​ന്ന കു​ട​മു​ണ്ട പാ​ലം 22ന് ​തു​റ​ക്കും. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന പ്ര​തി​മാ​സ സി​എം​ടി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യും വി​ല​യി​രു​ത്തി. ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള്‍ കൂ​ടി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി നി​ശ്ച​യി​ച്ച തീ​യ​തി​യി​ല്‍ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
ത​ങ്ക​ളം–​കോ​ഴി​പ്പി​ള്ളി ന്യൂ ​ബൈ​പ്പാ​സ്, 12 എ​ല്‍​പി–​യു​പി സ്‌​കൂ​ളു​ക​ളു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണം, ചേ​ലാ​ട് അ​ന്താ​രാ​ഷ്ട്ര സ്‌​റ്റേ​ഡി​യം, അ​ടി​വാ​ട്ട് പാ​ലം, ആ​ലു​വ–​മൂ​ന്നാ​ര്‍ ദേ​ശീ​യ​പാ​ത വി​ക​സ​നം, ബ്ലാ​വ​ന പാ​ലം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി. ത​ങ്ക​ളം–​കോ​ഴി​പ്പി​ള്ളി ന്യൂ ​ബൈ​പ്പാ​സ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ശേ​ഷി​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ന്നു​മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ക​രാ​റു​കാ​ര​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യും യോ​ഗം വി​ല​യി​രു​ത്തി. ഈ ​മാ​സം 30 വ​രെ ക​രാ​റു​കാ​ര​ന് സ​മ​യം അ​നു​വ​ദി​ക്കും. അ​തി​ന​കം ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത പ​ക്ഷം ക​രാ​റു​കാ​ര​നെ മാ​റ്റി റീ​ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി​ജോ കെ. ​രാ​ജ്, അ​ജി​ല്‍ ശ​ശീ​ന്ദ്ര​ന്‍, ആ​ന​ന്ദ് റെ​ഡ്ഢി, റോ​ഡ്‌​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എം.​എ​സ്. അ​രു​ണ്‍, ബ്രി​ഡ്ജ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ കെ.​സി. സു​നി​ത, കെ​ആ​ര്‍​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ പോ​ള്‍ തോം​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up