x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞാ​ലേ ജീ​വി​തം ആ​ന​ന്ദ​ക​ര​മാ​കൂ: ബി​ഷ​പ് വ​ട​ക്കും​ത​ല

വെബ് ഡെസ്ക്
Published: October 12, 2026 05:33 AM IST | Updated: October 12, 2026 05:33 AM IST

ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യെ മാഹി സെന്‍റ് തെരേസ ബ​സി​ലി​ക്ക​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ക്കു​ന്നു.

മാ​ഹി: ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞാ​ൽ മാ​ത്ര​മേ ജീ​വി​തം ആ​ന​ന്ദ​ക​ര​മാ​കു​ക​യു​ള്ളൂ​വെ​ന്ന് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല. മാ​ഹി ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഏ​ഴാം​ദി​ന​മാ​യി ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട്, ഫാ. ​മാ​ത്യു കൊ​ട്ടാ​ര​ത്തി​ൽ ഫാ. ​ജോ​ബി ക​ണ്ണ​ത്ത്, ഡീ​ക്ക​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് നൊ​വേ​ന​യും വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ന​ട​ന്നു.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ എ​ട്ടാം ദി​ന​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ഫാ. ​ഡാ​നി ജോ​സ​ഫി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും പ്ര​ദ​ക്ഷി​ണ​വും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. ഇ​ന്ന​ലെ മാ​ഹി​യി​ലെ​ത്തി​യ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​ക്ക് സെ​മി​ത്തേ​രി ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. റെ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​നോ​യ് ഏ​ബ്ര​ഹാം, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, തി​രു​നാ​ൾ ആ​ഘോ​ഷ​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up