x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ കു​ടു​ങ്ങി യാ​ത്ര​ക്കാ​ർ; ദു​രി​തമകറ്റാൻ നടപടിയില്ല

വെബ് ഡെസ്ക്
Published: October 12, 2026 05:56 AM IST | Updated: October 12, 2026 05:56 AM IST

പ​ള്ളി​ക്ക​ര​യി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ ദൃ​ശ്യം.

പ​ള്ളി​ക്ക​ര: പ​ള്ളി​ക്ക​ര​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യാ​ത്ത​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ദി​വ​സേ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കും വ​ലി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ്ര​ത്യേ​കി​ച്ച് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ജോ​ലി ക​ഴി​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ് യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ക​യാ​ണ്. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ക​ട​ന്നു​പോ​കേ​ണ്ട ദൂ​രം പി​ന്നി​ടാ​ൻ പോ​ലും ഏ​റെ സ​മ​യം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ടെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു.
നീ​ണ്ട വാ​ഹ​ന​നി​ര​യി​ൽ ബ​സു​ക​ൾ കു​ടു​ങ്ങു​മ്പോ​ൾ ചി​ല ബ​സ് ജീ​വ​ന​ക്കാ​ർ ജം​ഗ്ഷ​നി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് ത​ങ്ങ​ളു​ടെ ബ​സി​ന് ക​ട​ന്നു​പോ​കാ​ൻ മാ​ത്രം വ​ഴി​യൊ​രു​ക്കു​ക​യും മ​റ്റ് ദി​ശ​ക​ളി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. ഒ​രു ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്രം ക​ട​ന്നു​പോ​കാ​ൻ അ​വ​സ​രം ന​ൽ​കി സ്വ​ന്തം ബ​സ് ജം​ഗ്ഷ​ൻ ക​ട​ന്നു​ക​ഴി​ഞ്ഞാ​ൽ ജീ​വ​ന​ക്കാ​ർ തി​രി​കെ ബ​സി​ൽ ക​യ​റി യാ​ത്ര തു​ട​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത ഗ​താ​ഗ​ത നി​യ​ന്ത്ര​ണം മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​രെ കൂ​ടു​ത​ൽ നേ​രം റോ​ഡി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ത​ട​യു​ന്ന​തി​നോ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കു​ന്ന​തി​നോ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.

ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ പ്ര​ശ്ന​മ​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി പ​ള്ളി​ക്ക​ര​യി​ലെ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നാ​ണി​ത്. എ​ന്നാ​ൽ ഇ​ത്ര​യും കാ​ല​മാ​യി​ട്ടും ഫ​ല​പ്ര​ദ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​മോ സ്ഥി​ര​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ പൊ​ലി​സി​ന്‍റെ​യോ ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​ത നി​യ​ന്ത്ര​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ജം​ഗ്ഷ​നി​ൽ കൃ​ത്യ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ബ​സ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്വ​ന്തം നി​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

താ​ൽ​ക്കാ​ലി​ക ന​ട​പ​ടി​ക​ൾ​ക്ക​പ്പു​റം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ യ​ഥാ​ർ​ത്ഥ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ജം​ഗ്ഷ​നി​ൽ സ്ഥി​ര​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up