ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് 2027ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സെന്റ്് തോമസ് കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ടൗണ്‍ അമ്പ് ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം സെന്റ്് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. ടൗണ്‍ അമ്പ് ഫെസ്റ്റ് പ്രസിഡന്റ്് റെജി മാളക്കാരന്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍, സെക്രട്ടറി ബെന്നി വിന്‍സെന്റ്, ട്രഷറര്‍ ജോയ് ചെറയാലത്ത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ടൗണ്‍ അമ്പ് ഫെസ്റ്റ് പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, ദീപാലങ്കാര കണ്‍വീനര്‍ ഡയസ് ജോസഫ്, പോളി കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ക്കറ്റിലെ വ്യാപാരിയായ ബാബു കാച്ചപ്പിള്ളി ആദ്യ സംഭാവന വികാരിയച്ചന് നല്കി. ടൗണ്‍ അമ്പ് ഫെസ്റ്റ് 2027 ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തിയതികളില്‍ വിപുലമായ ആഘോഷങ്ങളോടെയാണു നടത്തപ്പെടുന്നത്.
Tags : NattuVishesham DistrictNews