മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ അധ്യക്ഷത വഹിച്ചു.
മലബാർ ദേവസ്വം ബോർഡ് ചെയർപേഴ്സൺ അഡ്വ. കെ. സത്യൻ മുഖ്യാതിഥിയായി. ക്ഷേത്രം മേൽശാന്തി കളത്തിൽ കൃഷ്ണദാസ് നമ്പൂതിരി ദീപം തെളിയിച്ചു.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ എം. മനോഹരൻ, ട്രസ്റ്റ് ബോർഡ് ചെയർപേഴ്സൺ കെ. രാമചന്ദ്രൻ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ പി. നാരായണൻ, ടി. പ്രേമരാജൻ, ടി. രഘുനാഥൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് പി. ശ്രീധരൻ, മാതൃസമിതി പ്രസിഡന്റ് പൊന്നമ്മ കുഞ്ഞമ്മ, സെക്രട്ടറി ബീന ചക്യത്ത്, സ്റ്റാഫ് പ്രതിനിധി രാജേഷ് ഈരായി, ആഘോഷ കമ്മിറ്റി സെക്രട്ടറി എൻ. പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Tags : NattuVishesham DistrictNews