x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 12, 2026 05:48 AM IST | Updated: October 12, 2026 05:48 AM IST

ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സിം​ഹാ​ൻ​സ് ഹോ​സ്പി​റ്റ​ൽ തൊ​ക്കി​ല​ങ്ങാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ മാ​ന​സി​കാ​രോ​ഗ്യ രം​ഗ​ത്ത് സേ​വ​ന

ത​ല​ശേ​രി: ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സിം​ഹാ​ൻ​സ് ഹോ​സ്പി​റ്റ​ൽ തൊ​ക്കി​ല​ങ്ങാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ്, ചൈ​ൽ​ഡ് ഹെ​ൽ​പ്‌​ലൈ​ൻ, ഔ​ർ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൻ, ക​ണ്ണൂ​ർ സൈ​ക്യാ​ട്രി ഗി​ൽ​ഡ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗേ​റ്റ് കീ​പ്പ​ർ പ​രി​ശീ​ല​ന​വും മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ത​ല​ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റും ക​ണ്ണൂ​ർ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് മ​ജി​സ്ട്രേ​റ്റു​മാ​യ സി.​എ. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്തു​രാ​ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സി​ൻ​സി മ​രി​യ എ​സ്എ​ച്ച് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം ഡോ. ​ര​മേ​ശ​ൻ കാ​ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ദ്യ സെ​ഷ​നി​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് സൈ​ക്കോ​ള​ജി​സ്റ്റ് നി​ധി​ൻ നാ​ങ്ങോ​ത്ത് ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​കാ​രി​ക​വും പെ​രു​മാ​റ്റ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ക, അ​വ​രെ മ​ന​സി​ലാ​ക്കു​ക, ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ന്നു. സിം​ഹാ​ൻ​സ് ഹോ​സ്പി​റ്റ​ലി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ആ​ഷ്മി തോ​മ​സ്, ന​വ​ജ്യോ​തി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ലും സിം​ഹാ​ൻ​സ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ ടോം ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. തു​ട​ർ​ന്ന് ത​ല​ശേ​രി​യി​ലെ ഇ​ൻ​സ​ർ കോ​ള​ജി​ലെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ വി​ഷ​യാ​ധി​ഷ്ഠി​ത നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

മാ​ന​സി​കാ​രോ​ഗ്യ രം​ഗ​ത്ത് 20 വ​ർ​ഷ​ത്തി​ല​ധി​കം മ​ല​യോ​ര​മേ​ഖ​ല​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ന്ന സി​സ്റ്റ​ർ ഡോ. ​വി​നീ​ത ടോ​മി​നെ ജെ​ജെ​ബി മ​ജി​സ്ട്രേ​റ്റ് സി.​എ. ദി​വ്യ പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ക​ണ്ണൂ​ർ സൈ​ക്യാ​ട്രി ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം. വി​നാ​യ​ക്, ഒ​ആ​ർ​സി പ്രൊ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ഷ​മീ​ജ, ചൈ​ൽ​ഡ് ഹെ​ൽ​പ്‌​ലൈ​ൻ പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ഷി​ല്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up