x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ം വേ​ണം: ജി​ല്ലാ ജ​ഡ്ജി

വെബ് ഡെസ്ക്
Published: October 12, 2026 05:36 AM IST | Updated: October 12, 2026 05:36 AM IST

ജി​ല്ലാ ജ​ഡ്ജി എം. ​മ​നോ​ജ് ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​ന​മ​തി​ല്‍ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്നു.

ഇ​രി​ട്ടി: ആ​റ​ളം ഫാം, ​പു​ന​ര​ധി​വാ​സ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കും വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി എം ​മ​നോ​ജ് നി​ർ​ദേ​ശി​ച്ചു. ആ​റ​ളം ഫാ​മി​ലെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ​യും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ട്ട​റി​യാ​നും പ്ര​ദേ​ശ​ത്തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വിഷ്ണു​രാ​ജ്, സ​ബ് ജ​ഡ്ജി​യും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ എം. ​ശ്രു​തി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തി​നൊ​പ്പം മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു. ആ​റ​ള​ത്തെ മി​ക​ച്ച​യി​നം കു​രു​മു​ള​ക്, ക​ശു​വ​ണ്ടി, കൊ​ക്കോ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്തി ആ​റ​ളം ബ്രാ​ന്‍​ഡി​ന് രൂ​പം ന​ല്‍​കു​ന്ന കാ​ര്യം ഗൗ​ര​വ​ത്തി​ൽ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​ശ്‌​ന​ങ്ങ​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്തു. പ‌ു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ താ​മ​സ​യോ​ഗ്യ​മാ​യ​വ​യും അ​ല്ലാ​ത്ത​വ​യു​മാ​യ വീ​ടു​ക​ളു​ടെ കൃ​ത്യ​മാ​യ ഡാ​റ്റ ശേ​ഖ​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡി​സം​ബ​റോ​ടെ അ​ത് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് അ​റി​യി​ച്ചു.

ആ​റ​ളം ഫാ​മി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന് ഫാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ജ​ഡ്ജി ചോ​ദി​ച്ച​റി​ഞ്ഞു. വ​ള​യം​ചാ​ലി​ലെ കു​ടും​ബ​ശ്രീ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍, വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍, ഊ​രു​പ്ര​മു​ഖ​ര്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ ആ​നി​മേ​റ്റ​ര്‍​മാ​ര്‍, പ്രൊ​മോ​ട്ട​ര്‍​മാ​ര്‍, ഉ​ന്ന​തി​ക​ളി​ലെ താ​മ​സ​ക്കാ​ര്‍ എ​ന്നി​വ​രു​മാ​യും ആ​ശ​യ വി​നി​മ​യം ന​ട​ത്തി.

ആ​റ​ളം ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ല്‍, മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച ജി​ല്ലാ ജ​ഡ്ജി​യും സം​ഘ​വും കു​ട്ടി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കോ​ട​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ട്ട​റി​യു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ട​തി സ​ന്ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കും. ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള സ്ഥ​ല​ത്തേ​ക്ക് വി​നോ​ദ​യാ​ത്ര പോ​കാ​നു​ള്ള ആ​ഗ്ര​ഹം പ​ങ്കു​വ​ച്ച വി​ദ്യാ​ര്‍​ഥി​ക​ളോ​ട് അ​തി​ന് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കി.

ആ​ന​മ​തി​ല്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​വും ജി​ല്ലാ ജ​ഡ്ജി​യും സം​ഘ​വും സ​ന്ദ​ര്‍​ശി​ച്ചു. ഡി​സം​ബ​റോ​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ല​വി​ല്‍ നൂ​റി​ലേ​റെ ജോ​ലി​ക്കാ​ര്‍ മ​തി​ല്‍​നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

ആ​ന​മ​തി​ല്‍ ക​ഴി​ഞ്ഞു​ള്ള സ്ഥ​ല​ത്ത് ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള പ്ര​തി​രോ​ധ മാ​ര്‍​ഗം ആ​വ​ശ്യ​മാ​ണോ എ​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി പ​റ​ഞ്ഞു. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ഏ​താ​നും വീ​ടു​ക​ളും ജ​ഡ്ജി​യും സം​ഘ​വും സ​ന്ദ​ര്‍​ശി​ച്ചു. മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള നി​ര്‍​മാ​ണ​ത്തി​നാ​യി ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ 80 കി​ലോ​മീ​റ്റ​റി​ല്‍ പൈ​പ്പി​ട​ല്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ചി​ല ബ്ലോ​ക്കു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​മി​ല്ലെ​ന്നും വീ​ടു​ക​ള്‍ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും യോ​ഗ​ത്തി​ല്‍ പ​രാ​തി​ക​ളു​യ​ര്‍​ന്നു. എം​ആ​ര്‍​എ​സി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​ന്‍​പ​ത് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ ര​വി മീ​ണ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ, ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫ​ീ​സ​ര്‍ എ​സ്. എ​സ്. സു​ധീ​ര്‍, ആ​റ​ളം സൈ​റ്റ് മാ​നേ​ജ​ര്‍ ടി. ​ഷൈ​ജു, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up