പേരാവൂർ പഞ്ചായത്തിന്റെ ബീക്കൺ ടൗൺ പദ്ധതി സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പേരാവൂർ പൊലിസ് സ്റ്റേഷനും ചുറ്റുമതിലും ശുചീകരിക്കുന്നു.
പേരാവൂർ: പഞ്ചായത്തിന്റെ ബീക്കൺ ടൗൺ പദ്ധതി ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പേരാവൂർ പൊലിസ് സ്റ്റേഷനും ചുറ്റുമതിലും ശുചീകരിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. രജീഷ് അധ്യക്ഷത വഹിച്ചു.മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളുടെയും തൊഴിലുറപ്പ് പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.
പഞ്ചായത്തംഗം കെ.പി. അബ്ദുൾ റഷീദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണി ടോമി, പഞ്ചായത്ത് അംഗങ്ങളായ രാധികാ ജോസ്, ശാനി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews