x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​വേ​ദി ക​ണ്ണം​കു​ള​ങ്ങ​ര യൂ​ണി​റ്റ് റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: October 12, 2026 04:45 AM IST | Updated: October 12, 2026 04:45 AM IST

ക​ണ്ണം​കു​ള​ങ്ങ​ര ദേ​വാ​ല​യ​ത്തി​ലെ മാ​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം അ​തി​രൂ​പ​ത മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്

തൃ​ശൂ​ർ: ക​ണ്ണം​കു​ള​ങ്ങ​ര ക്രി​സ് തു​രാ​ജ ദേ​വാ​ല​യ​ത്തി​ലെ മാ​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ആ​ഘോ​ഷി​ച്ചു.

വൈ​കി​ട്ട് 5.30ന് ​കൃ​ത​ജ്ഞ​താ ബ​ലി​ക്ക് അ​തി​രൂ​പ​ത മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു വെ​ട്ട​ത്ത്, മു​ൻ വി​കാ​രി​യും ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​രു​മാ​യ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. പൊ​തു​സ​മ്മേ​ള​നം ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​വേ​ദി​യു​ടെ 40 വ​ർ​ഷ​ത്തെ ച​രി​ത്രം മു​തി​ർ​ന്ന അം​ഗം മേ​രി ഫ്രാ​ൻ​സി​സ് പു​ലി​ക്കോ​ട്ടി​ൽ അ​നാ​വ​ര​ണം ചെ​യ്തു.

മു​ൻ വി​കാ​രി ഫാ. ​ജി​യോ ചെ​ര​ടാ​യി, മാ​തൃ​വേ​ദി ഫൊ​റോ​ന പ്ര​മോ​ട്ട​ർ ഫാ. ​ഫ്രെ​ഡ​റി​ക് എ​ലു​വ​ത്തി​ങ്ക​ൽ, മാ​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഉ​ജ്വ​ല ബി​ജു, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി​സി ബാ​ബു, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​യ്, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജെം​സി, കൈ​ക്കാ​ര​ൻ പൗ​ലോ​സ് ക​ര​യാം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക​യി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് 29,000 രൂ​പ സ​ഹാ​യം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up