തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഫാ. പോൾ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻറി സ്കൂളിൽ എൻഎസ്എസും സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. പോൾ കോട്ടക്കൽ ഉദ്ഘാടനം നിർവഹിച്ചു. ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് കൗൺസിലർ വിക്ടർ തോമസ്, പ്രിൻസിപ്പൽ ഇൻ ചാർജ് എം.വി. ജോൺസൺ, അധ്യാപകരായ ജിലു ലൂയിസ്, റിൻസി വർഗീസ്, നിമ്മി ബേബി എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Blood Donation Camp