കോളജ് എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍നിന്ന്.
മേപ്പാടി: പോളിടെക്നിക് കോളജ് എന്‍എസ്എസ് യൂണിറ്റ് കോഴിക്കോട് എംവി ആര് കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി.
വാര്‍ഡ് അംഗം ജിതിന് രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അമില്‍ ഹാരിസ്, ബ്ലഡ് ബാങ്ക് കൗണ്‍സലര്‍ അഭിജിത്ത്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ കെ.ടി. സ്മിനിമോള്‍, കെ.കെ. പ്രകാശ് ബാബു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും ഉള്‍പ്പടെ എണ്‍പതോളം പേര് രക്തം ദാനം ചെയ്തു.
Tags : Blood donation camp NattuVishasham DistrictNews