വണ്ടാഴി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദ്വിദിന ക്യാമ്പ് പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആലത്തൂർ ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദ്വിതീയ സോപാൻ ദ്വിദിന ടെസ്റ്റിംഗ് ക്യാമ്പ് വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. അസോസിയേഷനു കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നായി 50 സ്കൗട്ട്സും 121 ഗൈഡ്സും ഉൾപ്പെടെ ആകെ 171 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി ഷിനു വി. ദേവ്, ആലത്തൂർ എഇഒയും ലോക്കൽ അസോസിയേഷൻ ചെയർമാനുമായ എം.പി. ബാലഗോപാൽ, ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് പി.എം. നൂർ മുഹമ്മദ്, പ്രിൻസിപ്പൽ സി.വൈ. ബാബു, ഹെഡ്മിസ്ട്രസ് അനുപമ, എൽഒസി (സ്കൗട്ട്) പി.കെ. കലാധരൻ, എൽഒസി(ഗൈഡ്) സി. കമലാക്ഷി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews