വാൽപ്പാറ: ആനകളുടെ നിരന്തരസാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊള്ളാച്ചി വനമേഖലയിലെ വാൽപാറ, മാനാംപള്ളി ഭാഗങ്ങളിലൂടെ രാത്രികാല ഗതാഗതം നിരോധിച്ചു. വൈകുന്നേരം ആറിനുശേഷം ആളിയാർ ചെക്പോസ്റ്റിൽനിന്ന് വാൽപ്പാറയിലേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് പൂർണമായി നിരോധിച്ചിട്ടുണ്ട്.
പകൽ സമയങ്ങളിലെത്തുന്നവർ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതും വലിച്ചെറിയുന്നതും അപകടകരമായി സെൽഫിയെടുക്കുന്നതു ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. നിയമലംഘനത്തിന് വനനിയമപ്രകാരം കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Tags : NattuVishesham DistrictNews