യുവക്ഷേത്ര കോളജ് കുടുംബസംഗമത്തിൽ പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ കേക്കുമുറിക്കുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷവും സ്റ്റാഫ് കുടുംബ സംഗമവും- ഇൻസിയാമെ 2026 നടത്തി.
ഡയറക്ടർ ഫാ.ഡോ. മാത്യൂ ജോർജ് വാഴയിൽ സന്ദേശം പറഞ്ഞു. ബർസാർ ഫാ. ഷാജു അങ്ങേവീട്ടിൽ, അസിസ്റ്റന്റ് ഡയറക്ടറും ട്രെയ്നിംഗ് ആൻഡ് പ്ലെയിസ്മെന്റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി മീന ജോസ് കൊമ്പൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജുപരിയത്ത് സ്വാഗതവും കൺവീനർ അജിൽ കെ. ആന്റണി നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews