x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​പ്പ​ന കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മാ​ണം എ​ന്നു​തീ​രും?

വെബ് ഡെസ്ക്
Published: October 12, 2026 03:52 AM IST | Updated: October 12, 2026 03:52 AM IST

ഒ​ൻ​പ​ത് വ​ർ​ഷ​മാ​യും പൂർ​ത്തീ​ക​രി​ക്കാ​ത്ത ലൈ​ഫ് മി​ഷ​ൻ ബ​ഹു​നി​ല കെ​ട്ടി​ടം.

ത​ത്ത​മം​ഗ​ലം: വെ​ള്ള​പ്പ​ന​യി​ൽ ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് നി​ർ​മാ​ണം തു​ട​ങ്ങി ഒ​ൻ​പ​ത് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തീ​ക​രി​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ​ല ത​വ​ണ നി​ർ​ത്തി​വ​ച്ച നി​ർ​മാ​ണ ജോ​ലി​ക​ൾ ഭാ​ഗി​ക​മാ​യി ന​ട​ന്നി​രു​ന്നു പൂ​ർ​ണാ​വ​സ്ഥ​യി​ലെ​ത്തി​യി​ട്ടി​ല്ല.

വെ​ള്ള​പ്പ​ന​യി​ലെ 14 കു​ടും​ബ​ങ്ങ​ളെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ പാ​ർ​പ്പി​ട സൗ​ക​ര്യം വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് സ്വ​ന്തം വീ​ടു​ക​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​വ​രി​ൽ പ്രാ​യാ​ധി​ക്യം മൂ​ലം പ​ല​രും മ​ര​ണ​പ്പെ​ട്ടു.

ഇ​വ​രു​ടെ ആ​ശ്രി​ത​രാ​ക​ട്ടെ മു​ഖ്യു​ള്ള പ​ല​രും വ​ഴി​യോ​ര​ത്ത് താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ലും വാ​ട​ക​വീ​ട്ടി​ലു​മാ​ണ് താ​മ​സം. ഇ​ക്കാ​ല​യ​ള​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ മാ​റി​വ​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ വി​ഷ​യ​ത്തി​ൽ ഒ​രു​ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. വെ​ള്ള​പ്പ​ന​യി​ൽ കു​ടി​യൊ​ഴു​പ്പി​ക്ക​പ്പെ​ട്ട 14 കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 41 കു​ടും​ബ​ങ്ങ​ൾ​ക്കാ​യാ​ണ് ഫ്ലാ​റ്റ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ൽ അ​ങ്ക​ണ​വാ​ടി ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​ന​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ പ​ണി​ത ഫ്ലാ​റ്റു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് ജ​ന​പ്ര​ത്രി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് എ​ന്നാ​ണ് വീ​ട് യാ​ഥാ​ർ​ഥ്യ​മാ​കു​ക എ​ന്ന​താ​ണ് ഉ​യ​രു​ന്ന ചോ​ദ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up