വടക്കാഞ്ചേരി ഫൊറോന പള്ളി തിരുനാൾ പ്രദക്ഷിണം.
തലോർ ഉണ്ണിമിശിഹ ദേവാലയം
തലോർ: ഉണ്ണിമിശിഹ ഇടവക ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ മദർ തെരേസ എന്നിവരുടെ സംയുക്ത ഉൗട്ടുതിരുനാൾ ആഘോഷിച്ചു. ഉൗട്ടിനുള്ള ഭക്ഷണം ഇടവക വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ വെഞ്ചരിച്ചു. തൃശൂർ അതിരൂപത വികാരി ജനറാൾ ഫാ. ജോസ് കോനിക്കരയുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. ഇറ്റലിയിലെ വെന്തിമിലിയ വികാരി ഫാ. ഡേവിസ് തെക്കേക്കര തിരുനാൾ സന്ദേശം നൽകി. തുടർന്ന് ഉൗട്ടുനേർച്ച.
ദിവസം മുഴുവൻ കിരീടവും വളയും സമർപ്പിക്കാനും സൗകര്യമൊരുക്കി. വൈകീട്ട് ഏഴിനു ഫാ. ഗ്രീജോ മുരിങ്ങാത്തേരി സംവിധാനം ചെയ്ത ഇവാൻ നാടകം അരങ്ങേറി. വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, സഹവികാരിമാരായ ഫാ. ക്ലിന്റ് പാണേങ്ങാടൻ, ഫാ. റോജർ തരകൻ, കൈക്കാരൻമാരായ ബാബുദാസ് തരകൻ, ദേവസി തൃശോക്കാരൻ, ജോസ് റാഫേൽ തട്ടിൽ കോക്കി, ഡേവിസ് കുട്ടിക്കാട്ട്, തിരുനാൾ ജനറൽ കണ്‍വീനർ റിഫിൻ കുന്നത്ത്, ഉൗട്ടുനേർച്ച കണ്‍വീനർ ആന്റണി കോക്കി, പ്രതിനിധിയോഗം അംഗങ്ങൾ, ഏകോപനസമിതി അംഗങ്ങൾ, സംഘടനാഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.
കല്ലൂർ കിഴക്കേപള്ളി
കല്ലൂർ: കല്ലൂർ കിഴക്കേപള്ളിയിൽ വിശുദ്ധ റാഫേൽ മാലാഖയുടെ ഉൗട്ടുതിരുനാൾ ആഘോഷിച്ചു. പുലർച്ചെ 5.45നു ദിവ്യബലിയോടെ ഉൗട്ടുനേർച്ച വെഞ്ചരിപ്പും വിതരണവും ആരംഭിച്ചു. രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ചുവന്നമണ്ണ് സെന്റ് ജോസഫ് പള്ളി വികാരി ഫാ. അനു ചാലിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജെയ്സണ്‍ പുതുപ്പള്ളിയിൽ തിരുനാൾസന്ദേശം നൽകി. വൈകീട്ട് 4.30നു ദിവ്യബലിയോടെ തിരുനാൾ പ്രദക്ഷിണം, ഏഴിനു ബാൻഡ് മേളം. 18ന് എട്ടാമിടം നടത്തും. വികാരി ഫാ. ജോയ് കൊള്ളന്നൂർ, അസിസ്റ്റന്റ് വികാരി ഫാ. അഭിഷേക് മൊയലൻ, കൈക്കാരൻമാരായ ടോമി നെല്ലിക്കുന്നേൽ, ജോയ് മഞ്ഞളി, റിക്സണ് കളപ്പുര, പ്രവീണ്‍ ചുങ്കൻ, ജനറൽ കണ്‍വീനർ പിയൂസ് പനോക്കാരൻ നേതൃത്വം നൽകി.
ചിറളയം പള്ളി
കുന്നംകുളം: 21 , 22 തീയതികളിലായി നടക്കുന്ന ചിറളയം സെന്റ് ലാസറസ് ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടികയറി. വികാരി ഫാ. വി.എം. സാമുവേൽ കൊടിയേറ്റി. തുടർന്ന് പള്ളിക്കുചുറ്റും റാസയും ആശിർവാദവുമുണ്ടായി. ഇന്നു മുതൽ പെരുന്നാൾ ഉൾപ്പടെ പള്ളിയിൽ വാർഡ് അടിസ്ഥാനത്തിൽ പ്രഭാതനമസ്കാരം, അഞ്ചിന്മേൽ കുർബാന എന്നിവയുണ്ടാകും
Tags : NattuVishesham DistrictNews