x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: October 12, 2026 04:30 AM IST | Updated: October 12, 2026 04:30 AM IST

രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​ദി​നാ​ഘോ​ഷം ത​ല​ശേ​രി അ​തി​രൂ​പ​ത മു​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ന്‍റെ 61-ാമ​ത് ഇ​ട​വ​ക ദി​നം "കെ​ഹി​ല്ല 2 കെ 26' ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം 3.30ന് ​വി​ശി​ഷ്ടാ​തി​ഥി​യാ​യ ത​ല​ശേ​രി അ​തി​രൂ​പ​ത മു​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ, ദി​വ്യോ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചീ​ര​ൻ സി​എം​ഐ, ഫാ. ​ഫാ​ബി​ൻ നീ​ല​ങ്കാ​വി​ൽ, ഫാ. ​സ​ച്ചി​ൻ ക​ല്ലി​ങ്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​ഖി​ൽ ചി​റ​യ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് ചൂ​ര​വ​ടി ഇ​ട​വ​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സെ​ന്‍റ് ജോ​ർ​ജ് കോ​ൺ​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ൻ​സി ഗ്രേ​സ് എ​ഫ്സി​സി, ഫാ. ​വി​ത്സ​ൻ പ്ലാ​ക്ക​ൽ, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ൺ​വീ​ന​ർ പി.​എ. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വി​വി​ധ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി.
കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ൺ ക​ണ്ണ​നാ​യ്ക​ൽ, വി​നു ചി​റ്റി​ല​പ്പി​ള്ളി, ഇ​ട​വ​ക കേ​ന്ദ്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൈ​ക്കാ​ര​ൻ സ​ജി ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up