തിരുവുള്ളക്കാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഡോ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു.
ഗുരുവായൂർ: മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. നൃത്ത- സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു നിർവഹിച്ചു.
ചുമർചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർഥം ദേവസ്വംനൽകാറുള്ള പുരസ്കാരം സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ അധ്യക്ഷതവഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു മുഖ്യാതിഥിയായി. ദേവസ്വം എക്സി.ഓഫീസർ എൻ. ഷാജി, കൗൺസിലർമാരായ ബിന്ദു നാരായണൻ, പി. രമേഷ്, മലബാർ ദേവസ്വം മലപ്പുറം ഡിവിഷൻ കമ്മിറ്റി അംഗം ആർ. ജയകുമാർ, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി. സുനിൽകുമാർ, പി. ശ്യാംകുമാർ, എം. മോഹൻദാസ്, പുരസ്കാരസമിതി അംഗം വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വീണക്കച്ചേരിയുണ്ടായി.
ചേർപ്പ്: തിരുവുളളക്കാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ദേവസ്വം പ്രസിഡന്റ് ആരൂർ ദേവൻ സോമയാജിപ്പാട് അധ്യക്ഷതവഹിച്ചു.
ക്ഷേത്രം തന്ത്രി കെ.പി. കൃഷ്ണൻ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണംനടത്തി. എം.കെ. കൃഷ്ണകുമാർ, ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ, കെ. ഭവദാസൻ നമ്പൂതിരി, വി.എ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ഇന്നുരാവിലെ ഒമ്പതിന് അക്ഷരശ്ലോകസദസ്, വൈകീട്ട് നിറമാല, നാദസ്വരം, നൃത്തനൃത്യങ്ങൾ, വയലിൻ ഫ്യൂഷൻ എന്നിവയുണ്ടാകും.
ആറാട്ടുപുഴ: ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. കൊച്ചിൻ ദേവസ്വം ബോർഡ് മെംബർ അഡ്വ. കെ.പി. അജയൻ ഉദ്ഘാടനംചെയ്തു.
തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ദേവസ്വം കമ്മിഷണർ കെ.ജെ. അജികുമാർ, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കർത്താ, പെരുവനം - ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ, ആറാട്ടുപുഴ പൂരം കോ- ഓർഡിനേറ്റർ എം. രാജേന്ദ്രൻ, മേളപ്രമാണി പെരുവനം സതീശൻ മാരാർ എന്നിവർ പ്രസംഗിച്ചു. ആമ്പല്ലൂർ സ്വദേശി മഹേഷ് കളരിക്കലിന്റെ ഗജരത്നം എന്ന പുസ്തകം പ്രകാശനംചെയ്തു. ചാക്യാർകൂത്ത്, നാടകം എന്നിവയുണ്ടായിരുന്നു. ഇന്ന് വെകുന്നേരം 6.30ന് ഭജൻസ്, 8.30ന് നാടകം എന്നിവയുണ്ടാകും. നവരാത്രിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്കും ക്ഷേത്രത്തിൽ ആരംഭിച്ചു.
ഗുരുവായൂർ: സായ് സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ഷിർദിസായി മന്ദിരത്തിൽ നവശക്തി മഹായജ്ഞം ആരംഭിച്ചു. ഇതോടനുബന്ധിച്ചുള്ള നവരാത്രി ആത്മീയ, സാംസ്കാരികോത്സവം സംവിധായകൻ വിജി തമ്പി ഉദ്ഘാടനംചെയ്തു. മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ മുഖ്യാതിഥിയായി. സ്വാമി ഹരിനാരായണൻ അനുഗ്രഹപ്രഭാഷണം നടത്തി. കൗൺസിലർ ബിന്ദു നാരായണൻ, രവി ചങ്കത്ത്, കെ. പ്രവീൽ എന്നിവർ സംസാരിച്ചു.
മഹായജ്ഞത്തിന് നന്ദകുമാർ നമ്പൂതിരി മുഖ്യകാർമികനായി. തുടർന്ന് സായിശങ്കരി സമിതി അവതരിപ്പിച്ച തിരുവാതിരക്കളി ഉണ്ടായി.20 വരെ ദിവസവും വൈകിട്ട് 4.30 മുതൽ 7.30 വരെ ദുർഗാസപ്തശതി മന്ത്രഹോമവും തുടർന്ന് വിവിധ കലാസാംസ്കാരിക പരിപാടികളും നടക്കും. വിശേഷാൽപൂജകൾ, പൂമൂടൽ, ഭജന, അന്നദാനം എന്നിവയുമുണ്ടാകും.
Tags : NattuVishesham DistrictNews