x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് തുടങ്ങി

വെബ് ഡെസ്ക്
Published: October 12, 2026 03:45 AM IST | Updated: October 12, 2026 03:45 AM IST

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​രി​ച്ച പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു.

വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച ഒ​രു​കോ​ടി​രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് പു​തി​യ ഡ​യാ​ലി​സി​സ് കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ 15 ല​ക്ഷം ചെ​ല​വ​ഴി​ച്ച് മെ​ഷി​നു​ക​ളും മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജ്ന അ​ധ്യ​ക്ഷ​യാ​യി.
വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, മ​റ്റു ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up