x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്ക​ര​പ്പാ​ടം പാ​ലം നി​ലം​പൊ​ത്തി

വെബ് ഡെസ്ക്
Published: October 12, 2026 03:33 AM IST | Updated: October 12, 2026 03:33 AM IST

ത​ക​ര്‍​ന്നു​വീ​ണ ച​ക്ക​ര​പ്പാ​ടം പാ​ലം.

അ​രി​പ്പാ​ലം: പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ഴു​വ​ഞ്ചേ​രി തു​രു​ത്തി​നെ​യും പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ച​ക്ക​ര​പ്പാ​ടം ന​ട​പ്പാ​ലം ത​ക​ര്‍​ന്നു വീ​ണു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് 1972ല്‍ ​പ​ണി​തീ​ര്‍​ത്ത ഈ ​പാ​ലം ത​ക​ര്‍​ന്നു​വീ​ണ​ത്. മ​ഴു​വ​ഞ്ചേ​രി തു​രു​ത്തി​ലെ 120 കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ക്ക​രെ​യെ​ത്താ​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​ന​ട​പ്പാ​ലം.

പെ​രി​ഞ്ഞ​നം ഈ​സ്റ്റ് യു​പി സ്‌​കൂ​ള്‍, ച​ക്ക​ര​പ്പാ​ടം സ​ര്‍​ക്കാ​ര്‍ ഡി​സ്‌​പെ​ന്‍​സ​റി, പെ​രി​ഞ്ഞ​നം കു​റ്റി​ല​ക്ക​ട​വ് രാ​മ​ന്‍ മെ​മ്മോ​റി​യ​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കു​റ്റി​ല​ക്ക​ട​വ് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നും പാ​ലം പ്ര​ധാ​ന ആ​ശ്ര​യ​മാ​യി​രു​ന്നു. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍, പോ​സ്റ്റ് ഓ​ഫീ​സ്, മ​തി​ല​കം ബ​സ് സ്റ്റാ​ന്‍​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കും തു​രു​ത്തു​നി​വാ​സി​ക​ള്‍ പാ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
28 പ​ടി​ക​ളു​ള്ള പാ​ലം ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര്‍​മി​ച്ച​ത്. ച​ക്ക​ര​പ്പാ​ടം സ്വ​ദേ​ശി പാ​മ്പി​നെ​ഴ​ത്ത് പി.​കെ. അ​ബ്ദു​ള്‍ ഹ​മീ​ദാ​യി​രു​ന്നു ക​രാ​റു​കാ​ര​ന്‍. പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളും ന​ട​പ്പാ​ത​യി​ലെ പ​ടി​ക​ളി​ല്‍ പ​ല​തും ദ്ര​വി​ച്ചി​രു​ന്നു. തൂ​ണു​ക​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് മ​ണ്ണൊ​ലി​ച്ചു​പോ​യ​തി​നെ തു​ട​ര്‍​ന്ന് പാ​ലം ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞ നി​ല​യി​ലു​മാ​യി​രു​ന്നു.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ ബ​ജ​റ്റി​ല്‍ ഇ​വി​ടെ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി 10 കോ​ടി രൂ​പ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.
നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ള്‍ പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ നേ​രി​ട്ട്ക​ണ്ട് ബോ​ധ്യ​പ്പെ​ട്ടി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പാ​ലം അ​ടി​യ​ന്ത​ര​മാ​യി പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന് പ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ക​ണ്ണ​ന്‍ ആ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലേയും എം​എ​ല്‍​എ​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ജെ​യിം​സ് പാ​ലം ഉ​ട​ന്‍ പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up