x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


Published: June 16, 2026 02:39 PM IST | Updated: June 16, 2026 02:39 PM IST

അബുദാബി: ലോക രക്തദാനദിനത്തോടനുബന്ധിച്ച് അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി, അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് തുടർച്ചയായ 14-ാം വർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

നൂറുകണക്കിന് രക്തദാതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയായി മാറി. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് ബിജി എം. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആൻറിയ പ്രസിഡന്‍റ് ജോജോ ജോസ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ രക്തദാന ക്യാമ്പ് കൺവീനർമാരായ ബോബി സണ്ണി, ജിനു കെ. പാപ്പച്ചൻ, ഐഎസ് സി സെക്രട്ടറി ലിംസൺ ജേക്കബ്, ട്രഷററും ഗവർണറുമായ ജോൺ ജോസഫ്, ജോയിന്‍റ് സെക്രട്ടറി ജി.എം. മനോജ്, അബുദാബി ബ്ലഡ് ബാങ്ക് മെഡിക്കൽ അഫയേഴ്സ് മാനേജർ പൃഥേഷ് ഭരത്കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Tags : Blood Donation Camp Abu Dhabi

Recent News

Corehub Up