x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​സ​ഹപാ​ഠിക്ക് ​ബാ​ഷ്പാ​ഞ്ജലി​യുമാ​യി അ​രുവി​ത്തു​റ കോ​ളജി​ലെ വി​ദ്യാ​ർഥിക​ൾ

വെബ് ഡെസ്ക്
Published: November 25, 2026 01:44 AM IST | Updated: November 25, 2026 01:44 AM IST

ഋ​ഷി​കേ​ശ്

അ​രു​വി​ത്തു​റ: ശ​നി​യാ​ഴ്ച രാ​ത്രി ആ​ല​പ്പു​ഴ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ഒ​ന്നാം​ വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി ഋ​ഷി​കേ​ശി​ന്‍റെ സ്മ​ര​ണ​യി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥിസ​മൂ​ഹ​വും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ബാ​ഷ്പാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഋ​ഷി​കേ​ശി​ന്‍റെ ഛായാ​ചി​ത്ര​ത്തി​നു മു​ന്പി​ൽ ഒ​ത്തു​ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ൻ​പി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്, ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ലി​ഡി​യ ജോ​ർ​ജ്, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യ്യാ​നി ചാ​ർ​ളി, വോ​ളി​ബോ​ൾ കോ​ച്ച് ജേ​ക്ക​ബ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഫ​യാ​സ് തു​ട​ങ്ങി​യ​വ​ർ ഋ​ഷി​കേ​ശിനെ അ​നു​സ്മ​രി​ച്ച് പ്രസംഗി​ച്ചു.

കോ​ള​ജി​ലെ വോ​ളി​ബോ​ൾ ടീം ​അം​ഗ​വും സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ അം​ഗ​വു​മാ​യ ഋ​ഷി​കേ​ശ് വോ​ളി​ബോ​ളി​ൽ കോ​ള​ജി​ന്‍റെ മി​ന്നുംതാ​ര​മാ​യി​രു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കോ​ള​ജ് ടീ​മി​ലെ​ത്തി​യ ഋ​ഷി​കേ​ശ് ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടുത​ന്നെ നി​ര​വ​ധി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ വെ​ട്ടി​ക്ക​ൽ വ​ലി​യ​വീ​ട്ടി​ൽ ടി​റ്റോ- സീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഋ​ഷി​കേ​ശ്.

Tags : Students of Aruvithura College Nattuvishesham DistrictNews

Recent News

Corehub Up