x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന് മാ​തൃ​ക​യാ​യി കി​ഴ​പ​റ​യാ​ര്‍ പ​ള്ളി

വെബ് ഡെസ്ക്
Published: November 25, 2026 01:54 AM IST | Updated: November 25, 2026 01:54 AM IST

പാ​ലാ: കി​ഴ​പ​റ​യാ​ര്‍ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന് മാ​തൃ​ക​യാ​കു​ന്നു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ പ്ര​സി​ദ്ധ ഹൈ​ന്ദ​വ ഭ​ക്തി​ഗാ​ന​മാ​യ പ​ള്ളി​ക്കെ​ട്ട് ശ​ബ​രി​മ​ല​യ്ക്ക്... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം പാ​ടി​യ​ത് ചോ​ദ്യം ചെ​യ്ത​യാ​ളെ ത​ട​ഞ്ഞ് തി​രു​നാ​ള്‍ ക​മ്മി​റ്റി​ക്കാ​രും നാ​ട്ടു​കാ​രും.

ഗാ​ന​മേ​ള​യ്ക്കി​ടെ സ്റ്റേ​ജി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ഗാ​ന​മേ​ള ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പ​ന്ത്ര​ണ്ടാം മൈ​ല്‍ സ്വ​ദേ​ശി​യെ സ്റ്റേ​ജി​ല്‍​നി​ന്നു സം​ഘാ​ട​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​റ​ക്കി​വി​ട്ടു. തു​ട​ര്‍​ന്ന് വി​കാ​രി ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​യും ആ​ഘോ​ഷ​ക​മ്മി​റ്റി​ക്കാ​രും പ​ള്ളി​ക്കെ​ട്ട് ഗാ​നം വീ​ണ്ടും സ്റ്റേ​ജി​ല്‍ ഗാ​യ​ക​നെ​ക്കൊ​ണ്ട് പാ​ടി​പ്പി​ച്ചു.

ഇ​ട​വ​ക​യു​ടെ നൂ​റാം വാ​ര്‍​ഷി​കത്തോടും തി​രു​നാ​ളി​നോ​ടും അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ആ​ല​പ്പു​ഴ റെ​യ്ബാ​ന്‍ ട്രൂ​പ്പി​ന്‍റെ ഗാ​ന​മേ​ള ന​ട​ന്ന​ത്. എ​ല്ലാ മ​ത​സ്ഥ​രാ​യ ആ​ളു​ക​ളും സൗ​ഹാ​ര്‍​ദ​ത്തോ​ടെ ക​ഴി​യു​ന്ന പ്ര​ദേ​ശ​മാ​ണ് കി​ഴ​പ​റ​യാ​റെ​ന്നും പ​ള്ളി​ക്കു​ള്ളി​ല​ല്ല ഗാ​നം ആ​ല​പി​ച്ച​തെ​ന്നും മ​ത​സൗ​ഹാ​ര്‍​ദം ത​ക​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഫാ. ​മാ​ത്യു പ​ന്ത​ലാ​നി പ​റ​ഞ്ഞു.

വ​ള​രെ ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പുത​ന്നെ ഇ​ട​വ​ക​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​നും തി​രു​നാ​ളി​നും പ്ര​ദേ​ശ​ത്തെ ഹൈ​ന്ദ​വ കു​ടും​ബ​ങ്ങ​ളെ നേ​രി​ട്ടും ഫോ​ണി​ലും വി​കാ​രി​യ​ച്ച​നും പ​ള്ളി​ക്ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ക്ഷ​ണി​ച്ച് മാ​തൃ​ക​യാ​യി​രു​ന്നു. ഗാ​ന​മേ​ള അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​നെ​ക്കു​റി​ച്ച് പൊ​ലിസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Kizhaparayar pally Nattuvishesham DistrictNews

Recent News

Corehub Up