x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി വ​കു​പ്പ് രൂപവത്കരണം ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ​ യോ​ഗ​ത്തി​ൽ

വെബ് ഡെസ്ക്
Published: November 25, 2026 01:47 AM IST | Updated: November 25, 2026 01:47 AM IST

മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോഗം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തെ ഭി​​​​ന്ന​​​​ശേ​​​​ഷി സൗ​​​​ഹൃ​​​​ദ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഭി​​​​ന്ന​​​​ശേ​​​​ഷി വ​​​​കു​​​​പ്പ് രൂ​​​പവത്ക​​​ര​​​ണം ഇ​​​​ന്ന​​​​ത്തെ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്ക് എ​​​​ത്തും. നി​​​​ല​​​​വി​​​​ൽ സാ​​​​മൂ​​​​ഹി​​​​കനീ​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ടെ ക്ഷേ​​​​മം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക വ​​​​കു​​​​പ്പ് രൂ​​​​പവത്ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​വും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ക്ഷേ​​​​മ​​​​വും നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ല​​​​ട​​​​ക്കം സം​​​​വ​​​​ര​​​​ണവും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണി​​​​ത്.

ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ൽ അ​​​​ഞ്ച് ശ​​​​ത​​​​മാ​​​​നം സം​​​​വ​​​​ര​​​​ണ​​​​വും സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​യി​​​​ൽ നാ​​​​ല് ശ​​​​ത​​​​മാ​​​​നം സം​​​​വ​​​​ര​​​​ണ​​​​വു​​​​മാ​​​​ണു​​​​ള്ള​​​​ത്. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​ജീ​​​​വ​​​​നാ​​​​ന്ത സു​​​​ര​​​​ക്ഷ​​​​യും സം​​​​ര​​​​ക്ഷ​​​​ണ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് വ​​​​കു​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​യി​​​​രി​​​​ക്കും.

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​യി​​​​ല്ലാ​​​​ത്ത ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​ക​​​​ളെ​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഈ ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​ര​​​​ക്ഷി​​​​ക്കും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് പ​​​​ഠ​​​​ന​​​​വും തൊ​​​​ഴി​​​​ൽ, നൈ​​​​പു​​​​ണ്യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കും. അ​​​​ർ​​​​ഹ​​​​ത​​​യു​​​ള്ള സ്പെ​​​​ഷ്യ​​​​ൽ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് എ​​​​യ്ഡ​​​​ഡ് പ​​​​ദ​​​​വി ന​​​​ൽ​​​​കു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്.

 

Tags : Cabinet meeting Education Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up