കട്ടിപ്പാറ: കോഴിക്കോട് അത്ലറ്റിക് ഫെഡറേഷൻ സംഘടിപ്പിച്ച മിനി അമച്വർ അത്ലറ്റിക് മീറ്റില്കട്ടിപ്പാറ നസ്രത്ത് യുപി സ്കൂൾ മികവാർന്ന നേട്ടം കൈവരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ അണ്ടർ 13 വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയാണ് കട്ടിപ്പാറ തിളങ്ങിയത്. അധ്യപകന് കെ.യു. തോമസിന്റെ നേതൃത്വത്തിലാണ് കായികതാരങ്ങൾ പരിശീലനം നടത്തിയത്. കായിക താരങ്ങളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും കട്ടിപ്പാറ പഞ്ചായത്തും ചേർന്ന് സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ് ട്രോഫികൾ വിതരണം ചെയ്തു.
സ്കൂൾ മാനേജർ ഫാ. പ്രിയേഷ് തേവടിയിൽ, പഞ്ചായത്ത് പ്രസിഡന്റ് സജ്ന, വാർഡ് മെംബർ ജംഷീന അസീസ്, ഹെഡ്മിസ്ട്രസ് ലിസ സാലസ്, പിടിഎ പ്രസിഡന്റ് സി.എം. ബഷീർ, എംപിടിഎ ചെയർപേഴ്സൺ ബിന്ദു ബൈജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. താമരശേരി ഉപജില്ല കായികമേളയിൽ യുപി വിഭാഗം ചാമ്പ്യൻ പട്ടവും കിഡീസ് ബോയ്സ് ഓവറോൾ, കിഡീസ് ഗേൾസ് ഓവറോൾ എന്നിവയും സ്കൂൾ കരസ്ഥമാക്കിയിരുന്നു.