x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Kerala - All - all

കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സ​ണ്ണി ജോ​സ​ഫ് തു​ട​രും

വെബ് ഡെസ്ക്
Published: November 28, 2026 08:50 AM IST | Updated: November 28, 2026 08:50 AM IST

സണ്ണി ജോസഫ്

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ നി​ന്നും സ​ണ്ണി ജോ​സ​ഫി​നെ ഉ​ട​ൻ മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പു​തി​യ അ​ധ്യ​ക്ഷ​നെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​വും യോ​ഗ​ത്തി​ൽ വി​ഷ​യ​മാ​യി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്രം തീ​രു​മാ​ന​മെ​ടു​ത്താ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം. സ​ണ്ണി ജോ​സ​ഫ് ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളും സം​ഘ​ട​നാ ത​ർ​ക്ക​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഡി​സം​ബ​ർ പ​കു​തി​യോ​ടെ സ​മ​ഗ്ര​മാ​യ പു​നഃ​സം​ഘ​ട​ന ന​ട​ത്താ​നാ​ണ് എ​ഐ​സി​സി​യു​ടെ നീ​ക്കം. ഒ​രു മു​ഴു​വ​ൻ സ​മ​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ​യും 14 ജി​ല്ല​ക​ളി​ലും പു​തി​യ ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ​യും നി​യ​മി​ക്കാ​നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം ല​ക്ഷ്യ​മി​ടു​ന്ന​ത്.

മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും ഗ്രൂ​പ്പ് പോ​രു​ക​ളും പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും സം​ഘ​ട​നാ സം​വി​ധാ​നം ദു​ർ​ബ​ല​മാ​ണെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം ക​രു​തു​ന്നു. അ​തി​നാ​ൽ പു​നഃ​സം​ഘ​ട​ന ഇ​നി​യും വൈ​കി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.

മ​ന്ത്രി​സ​ഭ​യും പാ​ർ​ട്ടി​യും ത​മ്മി​ൽ കൃ​ത്യ​മാ​യ ഏ​കോ​പ​ന​മി​ല്ലെ​ന്ന പ​രാ​തി​ക​ളും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​തൃ​പ്തി​യും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ. നി​ല​വി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യ സ​ണ്ണി ജോ​സ​ഫ് ത​ന്നെ​യാ​ണ് സം​സ്ഥാ​ന വൈ​ദ്യു​തി മ​ന്ത്രി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് മാ​റ്റം വേ​ണ​മെ​ന്ന ആ​വ​ശ്യം ആ​റു​മാ​സം മു​ൻ​പേ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല.

Tags : Sunny Joseph KPCC President congress Politics highcommand

Recent News

Corehub Up