ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു.
എടക്കര: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരവിജയിക്ക് ബ്ലോക്ക്തല പ്രവശനം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറിയെ വീണ്ടും ഉപരോധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ ഉപരോധ സമരത്തിൽ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന് അധികൃതർ നൽകിയ ഉറപ്പുപാലിക്കാത്തതിനെത്തുടർന്നാണ് പ്രവർത്തകർ എടക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഇന്നലെ വീണ്ടും ഉപരോധിച്ചത്.
ഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. രാവിലെ പത്തുമണിയോടെയാണ് പ്രവർത്തകർ ഉപരോധ സമരം ആരംഭിച്ചത്.
ഉച്ചയ്ക്ക് രണ്ടോടെ എടക്കര എസ്ഐ കെ.അർ. ജസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിച്ചത്.
പള്ളിപ്പടി യൂത്ത് ക്ലബ് അംഗമായ മിഥിലാജിനാണ് പഞ്ചായത്ത്തല മത്സരത്തിൽ വിജയിച്ചിട്ടും ബ്ലോക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം എ. അനസ്, ബ്ലോക്ക് പ്രസിഡന്റ് ജെ.എം. ഷബീർ, ഡി.വൈ. ജംഷീർ, കെ. സുബിൻ, പി.എസ്. സഫ്വാൻ, ഷിഫ്ലുസ് ഖാൻ, താഹിർ കല്ലടി, എ.പി. മുഹമ്മദ് ഷിനാസ്, ജുബിൻ ജാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Tags : strike dyfi politics NattuVishesham DistrictNews