കാഞ്ഞങ്ങാട്: ഗാർമെന്റ് ബിസിനസിന്റെ പേരിൽ ജില്ലയിൽ നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത് മുങ്ങിയ സ്ത്രീ കൊല്ലത്ത് പിടിയിലായി. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് താമസിച്ചിരുന്ന സഫീനയെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിഎം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് കൊല്ലത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
പത്തിലധികം ചെക്ക് കേസുകളിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- ഒന്ന് സഫീനക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മറ്റു ജില്ലകളിലും ഇവർ സമാനമായ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : nattuvishesham localnews