x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ വ​ഞ്ചി​ച്ച് ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘം; 2.60 കോ​ടി ത​ട്ടി

സ്വന്തം ലേഖകൻ
Published: November 27, 2026 07:53 AM IST | Updated: November 27, 2026 07:53 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ വ​ഞ്ചി​ച്ച് ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘം 2.60 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി സൈ​ബ​ർ പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക​ണ്ണൂ​ർ മു​നീ​ശ്വ​ര​ൻ കോ​വി​ൽ റോ​ഡി​ലെ വാ​ട​ക​വീ​ടി​ന്‍റെ മേ​ൽ​വി​ലാ​സം കാ​ണി​ച്ചാ​ണ് വ്യാ​ജ സ​ർ​ക്കാ​ർ സ്ഥാ​പ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നാ​ണ് വി​വ​രം. നി​ല​വി​ൽ ഇ​വി​ടെ ആ​രു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ബം​ഗാ​ൾ, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ16 പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് 2.60 കോ​ടി രൂ​പ പോ​യി​രി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം യ​ഥാ​ർ​ഥ ഉ​ട​മ ജീ​വി​ച്ചി​രി​പ്പി​ല്ലാ​ത്ത​തോ ഇ​ട​പാ​ട് ന​ട​ത്താ​ത്ത​തോ ആ​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ (മ്യൂ​ൾ അ​ക്കൗ​ണ്ടു​ക​ൾ) വ​ഴി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഗ്രാ​മീ​ണ വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മെ​ന്ന് കാ​ണി​ച്ചാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ൽ നി​ന്ന് 2025 സെ​പ്റ്റം​ബ​റി​ൽ അ​ക്കൗ​ണ്ട് ഐ​ഡി​ന്‍റി​ഫി​ക്കേ​ഷ​ൻ ന​മ്പ​ർ (എ​ഐ​എ​ൻ) ഈ ​സം​ഘം നേ​ടി​യ​ത്. ആ​ദാ​യ​നി​കു​തി ഇ​ട​പാ​ടി​നാ​യി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്കു​ന്ന​താ​ണ് എ​ഐ​എ​ൻ.

ഒ​രു രൂ​പ പോ​ലും ആ​ദാ​യ​നി​കു​തി അ​ട​യ്ക്കാ​തെ​ത​ന്നെ, അ​ട​ച്ച​താ​യി കാ​ണി​ക്കു​ന്ന വ്യാ​ജ രേ​ഖ​ക​ൾ സ്ഥാ​പ​നം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ​നി​ന്ന് 28.26 കോ​ടി രൂ​പ​യു​ടെ ആ​ദാ​യ​നി​കു​തി റീ​ഫ​ണ്ട് 155 പേ​രു​ടെ പാ​ൻ ന​മ്പ​റു​ക​ളി​ലേ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വാ​ർ​ഷി​ക ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ലെ ആ​വ​ശ്യം. തു​ട​ർ​ന്നാ​ണു16 അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പ് റീ​ഫ​ണ്ട് ന​ൽ​കി​യ​ത്.

പി​ന്നീ​ട് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചി​ല സം​ശ​യ​ങ്ങ​ൾ തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തും കൊ​ച്ചി സി​റ്റി സൈ​ബ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​തും. ത​ട്ടി​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ മ​റ്റു റീ​ഫ​ണ്ടു​ക​ളു​ടെ ന​ട​പ​ടി​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Income Tax Department nattuvishesham localnews

Recent News

Corehub Up