കണ്ണൂർ: താഴെചൊവ്വയിൽ രണ്ടു ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. താഴെ ചൊവ്വ കീഴുത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിലും ഇതിനടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലുമാണ് വ്യാഴാഴ്ച പുലർച്ചെ കവർച്ച നടന്നത്. പുലർച്ചെ ഒന്നരയോടെയാണ് ഉമാ മഹേശ്വര ക്ഷേത്രത്തിൽ കവർച്ച നടത്തിയത്. സിസിടിവി ദൃശ്യത്തിൽ മുഖം മറച്ചുള്ള മോഷ്ടാവിന്റെ വീഡിയോ പതിഞ്ഞിട്ടുണ്ട്.
ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഒരു ഭണ്ഡാരവും പിറകുവശത്തുള്ള രണ്ടു ഭണ്ഡാരങ്ങളും തകർത്തു പണം കവർന്നു. രണ്ടു ഭണ്ഡാരങ്ങൾ പിഴുതെടുത്ത് ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരൻ അകത്തുണ്ടായ സമയത്തായിരുന്നു മോഷണം നടന്നത്. ടൗൺ പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഉമാമഹേശ്വര ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരൻ കെ.പി.കരുണാകരന്റെ പരാതിയിൽ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : temple offering boxes nattuvishesham localnews Theft committed breaking open