x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ​രി​പാ​ടി​യി​ലും വൈ​ദ്യു​തി "ഒ​ളി​ച്ചോ​ടി'


Published: November 27, 2026 07:56 AM IST | Updated: November 27, 2026 07:56 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: വേ​ദി​യി​ലും സ​ദ​സി​ലും ചി​രി​പ​ട​ർ​ത്തി ക​ണ്ണൂ​രി​ൽ മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക്കി​ടെ വീ​ണ്ടും വൈ​ദ്യു​തി​യു​ടെ ഒ​ളി​ച്ചോ​ട്ടം. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു വൈ​ദ്യു​തി പോ​യ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ര​വീ​ന്ദ്ര​ൻ മ​ന്ത്രി​ക്കും മ​റ്റു​ള്ള​വ​ർ​ക്കും സ്വാ​ഗ​തം പ​റ​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തി പോ​യ​തോ​ടെ വേ​ദി​യി​ലി​രു​ന്ന മ​ന്ത്രി​യോ​ട് അ​ധ്യ​ക്ഷ​നാ​യ ടി.​ഒ. മോ​ഹ​ന​ൻ ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തിമ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക്കി​ടെ പോ​ലും ക​റ​ന്‍റ് പോ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തോ​ടെ കെ. ​മു​ര​ളീ​ധ​ര​ന്‍റെ ചു​ണ്ടി​ൽ ചി​രി പ​ട​ർ​ന്നു. മ​ന്ത്രി​ക്കു പി​ന്നാ​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​നും ചി​രി​യ​ട​ക്കാ​നാ​യി​ല്ല. പി​ന്നീ​ട​ത് വേ​ദി​യി​ലും സ​ദ​സി​ലും കൂ​ട്ട​ച്ചി​രി​യാ​യി പ​ട​ർ​ന്നു. അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ വൈ​ദ്യു​തി ഒ​ളി​ച്ചു​ക​ളി മ​തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ​തും ചി​രി പ​ട​ർ​ത്തി.

മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ പ​രി​പാ​ടി​ക്കി​ടെ വൈ​ദ്യു​തി പോ​യ​തു സം​ബ​ന്ധി​ച്ച് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ പ​രാ​തി ന​ൽ​കു​ക​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സം​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തി സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ര്യ​മി​ല്ലാ​തെ സ​സ്പെ​ൻ​ഡ് ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി ഭ​വ​നി​ൽ ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.

Tags : nattuvishesham localnews Power 'vanishes' during Minister

Recent News

Corehub Up