മലബാറിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷമായ ഇരിട്ടി ബോൺ നതാലെ സീസൺ- 6 ലോഗോ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാം
തലശേരി: മലബാറിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശം പകരാൻ ബോൺ നതാലെ സീസൺ- 6 ഇരിട്ടിയിൽ ഒരുങ്ങുന്നു. കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഡിസംബർ 19ന് നടക്കുന്ന ബോൺ നതാലെയുടെ ലോഗോ പ്രകാശനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് കൈമാറി നിർവഹിച്ചു. ഇതോടെ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
ക്രിസ്മസിന്റെ സന്തോഷവും സാഹോദര്യവും വിശ്വാസത്തിന്റെ സന്ദേശവും പങ്കുവച്ച് അഞ്ചു വർഷമായി നടത്തുന്ന മലബാറിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷമായ ബോൺ നതാലെ ഇത്തവണ കൂടുതൽ വിപുലമായ ജനകീയ പങ്കാളിത്തോടെ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ലോഗോ പ്രകാശന ചടങ്ങിൽ തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ,കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, അതിരൂപത ജനറൽ സെക്രട്ടറി ജിസ്മോൻ കുരീക്കാട്ടിൽ, പേരാവൂർ ഫൊറോന പ്രസിഡന്റ് ജിൻസ് കളമുണ്ടയിൽ, നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡന്റ് അജയ് മുണ്ടയ്ക്കാമറ്റത്തിൽ, കുന്നോത്ത് ഫൊറോന പ്രസിഡന്റ് അമൽ എഴുവന്താനം എന്നിവർ പ്രസംഗിച്ചു.
Tags : Bon Natale Season nattuvishesham localnews Logo Unveiled