ഇരിട്ടി താലൂക്ക് ആശുപത്രി സന്ദർശിച്ച മന്ത്രി കെ. മുരളീധരൻ മെഡിക്കൽ ഓഫിസർ ഡോ. കെ.വി. സച്ചിനിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്നു.
ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ മന്ത്രി കെ. മുരളിധരൻ. പയഞ്ചേരി അമല ആശുപത്രിയിൽ കാത്ത് ലാബ് ഉദ്ഘാടന ചടങ്ങ് നടത്തിയശേഷമാണ് മന്ത്രി തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലും കയറിയത്. മന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് മുൻകൂട്ടി ഒരു വിവരവും ആശുപത്രി ജീവനക്കാർക്ക് ലഭിച്ചിരുന്നില്ല. ജോലി ചെയ്യുന്നതിനിടെ മന്ത്രിയെ കണ്ട് ജീവനക്കാരും ചികിത്സയ്ക്കെത്തിയവരും അദ്ഭുതപ്പെട്ടു.
പയഞ്ചേരിയിലെ സ്വകാര്യ ആശുപത്രി ചടങ്ങിൽ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവും സ്പെഷ്യാലിറ്റി വിഭാഗം പ്രവർത്തിക്കാത്തതും കെട്ടിട നിർമാണം ഇഴഞ്ഞ് നീങ്ങുന്നതും അധ്യക്ഷനായ ഡോ. വി. ശിവദാസൻ എംപിയും സ്വാഗത പ്രാസംഗികനായ മാത്യു കുന്നപ്പള്ളിയും സൂചിപ്പിച്ചിരുന്നു.
താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിലെത്തിയ മന്ത്രി രോഗികളോടും ജീവനക്കാരോടും സൗഹൃദ സംസാരം നടത്തി. പിന്നിട് മെഡിക്കൽ ഓഫിസർ കെ.വി. സച്ചിനിൽ നിന്നും ഡപ്യൂട്ടി സൂപ്രണ്ട് ജോബിനിൽ നിന്നും മരുന്നിന്റെ ലഭ്യതയുൾപ്പടെയുള്ള കാര്യങ്ങൾ തിരക്കി. മരുന്ന് ഓർഡർ നൽകുന്നത് താമസിപ്പിക്കരുതെന്നും മരുന്നു ലഭ്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശം നൽകി. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് ചില പരാതികൾ ലഭിച്ചെന്നും അതുകൊണ്ടാന്ന് സന്ദർശി ക്കാനെത്തിയതെന്നും മാതൃ-ശിശു സംരക്ഷണ ബ്ലോക്ക് പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വികരിക്കുമെന്നും മന്ത്രി പിന്നീട് മാധ്യമപ്രവർത്തരോട് പറഞ്ഞു.
Tags : Minister Surprise visit nattuvishesham localnews Surprise visit by the Minister to Iritty Taluk Hospital