ബെയ്ജിംഗ്: ഇന്ത്യ - ചൈന അതിർത്തി ശാന്തമാണെന്നും ഇരുപക്ഷവും നയതന്ത്ര, സൈനിക തലങ്ങളിൽ ആശയവിനിമയം തുടരുന്നുണ്ടെന്നും ചൈന. അതിർത്തിയിലെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതായി ചൈനീസ് പ്രതിരോധവക്താവ് കേണൽ ചെൻ ഷി പറഞ്ഞു.
അരുണാചൽ പ്രദേശിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ (എൽഎസി) ചൈനനീസ് സൈനികർ പ്രകോപനം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ചൈനീസ് സൈന്യത്തിന്റെ പ്രതികരണം. എന്നാൽ അരുണാചൽ പ്രദേശ് ചൈനയുടേതാണെന്ന വാദം ചെൻ ഷി ആവർത്തിച്ചു. അരുണാചലിലെ ചൈനീസ് പ്രകോപനം സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ജനറൽമാർ തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേണൽ ചെൻ.
Tags : Border calm China India peace Border Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews