Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Border

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ലെ പ​ത്തു​കാ​ണി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. വ​ന​മേ​ഖ​ല​യ്ക്ക് പു​റ​ത്തും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി കാ​ട്ടാ​ന​ക്കൂ​ട്ടം വ​ന്‍​തോ​തി​ല്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് മ​ല​യോ​ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ക​ല്ല​റ​വ​യ​ല്‍ ആ​ദി​വാ​സി​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍ ക​മു​ക്, തെ​ങ്ങ് തു​ട​ങ്ങി​യ നി​ര​വ​ധി വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി പി​ഴു​തെ​റി​ഞ്ഞു. പ്ര​ദേ​ശ​വാ​സി​യാ​യ കൃ​ഷ്ണ​ന്‍​കാ​ണി​യു​ടെ തോ​ട്ട​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി മേ​ലേ​ക്ക​ട്ടു​വാ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ക​മു​ക്, കു​രു​മു​ള​ക് തു​ട​ങ്ങി​യ ആ​ദാ​യ​വി​ള​ക​ളും പൂ​ര്‍​ണ്ണ​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

District News

അ​തി​ർ​ത്തി​യി​ൽ കേ​ര​ള-​ക​ർ​ണാ​ട​ക എ​ക്സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന

ഇ​രി​ട്ടി: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. അ​ന്ത​ർ​സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ കേ​ര​ള-​ക​ർ​ണാ​ക​ട എ​ക്സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചു. ഉ​ത്സ​വ സീ​സ​ണി​ൽ ക​ർ​ണാ​ട​ക​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് രാ​സ​ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന്, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

കൂ​ട്ടു​പു​ഴ പു​തി​യ പാ​ല​ത്തി​ന് സ​മീ​പ​ത്തെ കേ​ര​ള എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​നോ​ടു ചേ​ർ​ന്നാ​ണ് ക​ർ​ണാ​ട​ക എ​ക്സൈ​സ് സം​ഘ​വും കേ​ര​ള സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പാ​ലം ക​ട​ന്ന് ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗ​ത്തും ഇ​രു സം​സ്ഥാ​ന സം​ഘ​ങ്ങ​ളും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന തു​ട​രും.

യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ൽ

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മേ യാ​ത്രാ വാ​ഹ​ന​ങ്ങ​ളും ക​ർ​ശ​ന​മാ​യി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ബ​സു​ക​ൾ വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്.

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ൽ 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും എ​ക്സൈ​സ് സം​ഘ​ങ്ങ​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന. ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​പേ​ർ വീ​ത​മു​ള്ള ര​ണ്ട് സം​ഘ​ങ്ങ​ളാ​ണ് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ചെ​ക്സ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​തേ സ​മ​യം പു​തി​യ രീ​തി​ക​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ടു​ത്തു​ന്ന​ത് എ​ക്സൈ​സ് സം​ഘ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്. റോ​ഡി​നോ​ട് ചേ​ർ​ന്ന വ​ന​പ്ര​ദേ​ശ​ത്തെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ല​ഹ​രി​വ​സ്തു​ക്ക​ൾ കാ​ൽ​ന​ട​യാ​യി ക​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ന് ല​ഭി​ച്ച വി​വ​രം ഇ​തു ക​ണ്ടെ​ത്തി ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക സം​ഘ​ത്തി​ൽ വി​രാ​ജ്പേ​ട്ട സ​ബ് ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് എ​ക്സൈ​സ് വി. ​ച​ന്ദ്ര​പ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ യ​ശ്വ​ന്ത് കു​മാ​ർ, എ​ക്സൈ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. കേ​ശ​വ ഗൗ​ഡ, മ​ടി​ക്കേ​രി സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, ഡ്രൈ​വ​ർ സി.​സി. അ​ഭി​ഷേ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള സം​ഘ​ത്തി​ൽ ഇ​രി​ട്ടി എ​ക്സൈ​സ് സിഐ സി. ​ര​ജി​ത്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ൻ​ഫീ​ർ മു​ഹ​മ്മ​ദ്, എ​ൽ​ദോ ജോ​ർ​ജ്, എ​ക്സൈ​സ് എ.​എ​സ.​ഐ​മാ​രാ​യ പി. ​ബ​ഷീ​ർ, കെ. ​ഉ​മ്മ​ർ, ടി. ​ബ​ഷീ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എം. ബി​നീ​ഷ്, ടി.​പി. അ​ഭി​ജി​ത്, സി.​വി. റ​ജി​ൽ, വ​നി​താ എ​ക്സൈ​സ് ഓ​ഫീ​സ​ർ ശ്രീ​ജ എ​സ്. കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

National

ആ​സാം - അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ച് പോ​ലീ​സ്

ഗോ​ഹ​ട്ടി: ആ​സാം - അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ഇ​രു​സം​സ്ഥാ​ന​ക്കാ​ർ ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​നാ​യി പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ചു. സ്വ​ന്തം ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി അ​രു​ണാ​ച​ൽ പ്ര​ദേ​ശ് പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി‍​ർ​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്ന് ആ​സാം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

കൈ​യേ​റ്റ​ത്തെ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ആ​സാം സ്വ​ദേ​ശി​ക​ൾ​ക്ക് നേ​രെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് വെ​ടി​വ​യ്‌​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മേ​ഖ​ല​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന അ​സ​മി​ലെ ദേ​മാ​ജി ജി​ല്ല​യി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ആ​സാം സ്വ​ദേ​ശി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ന് സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​പ​രോ​ധം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

അ​സ​മി​ലെ മി​സിം​ഗ് സ​മു​ദാ​യ​ത്തി​ന്‍റെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ട​കാം മി​സിം​ഗ് പോ​റി​ൻ കെ​ബാ​ങ്ങും (ടി​എം​പി​കെ) മ​റ്റ് പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളും ചേ​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​തി​രെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത്. ഉ​പ​രോ​ധ​ത്തി​നി​ടെ, അ​സ​മി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് ചി​ല​യാ​ളു​ക​ൾ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. ക​ല്ലേ​റി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ കണ്ടെത്തി

ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സാം​​​ബ ജി​​​ല്ല​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ഡ്രോ​​​ൺ ക​​​ണ്ടെ​​​ത്തി.

ചാ​​​ക് സ​​​ലാ​​​റി​​​യ സ്വ​​​ദേ​​​ശി​​​യാ​​​ണ് ദേ​​​വ​​​കി​​​ലെ തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ത്ത് ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ രീ​​​തി​​​യി​​​ൽ ഒ​​​രു വ​​​സ്തു ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.

ഉ​​​ട​​​ൻ​​​ത​​​ന്നെ സൈ​​​നി​​​ക​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. സൈ​​​നി​​​ക​​​രെ​​​ത്തി ഡ്രോ​​​ൺ ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു.

അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നെ​​​ത്തു​​​ന്ന ഡ്രോ​​​ണു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സ്തം​​​ഭി​​​പ്പി​​​ക്കു​​​ന്ന ആ​​​ന്‍റി ഡ്രോ​​​ൺ പ്രോ​​​ട്ടോ​​​ക്കോ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ജാ​​​മിം​​​ഗി​​​നു വി​​​ധേ​​​യ​​​മാ​​​യി ഡ്രോ​​​ൺ പാ​​​ട​​​ത്തു പ​​​തി​​​ച്ച​​​താ​​​കാ​​​മെ​​​ന്നും സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

National

അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ​ത് കൗ​മാ​ര​ക്കാ​ര​ൻ; പാ​ക് അ​ധീ​ന കാ​ഷ്മീ​ർ സ്വ​ദേ​ശി കസ്റ്റഡിയിൽ

ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ കൗ​മാ​ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സു​ര​ക്ഷാ​സേ​ന. പാ​ക് അ​ധീ​ന കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ 14കാ​ര​നെ​യാ​ണ് സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ തെ​ട്ര​നോ​ട്ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ മ​ക​ൻ ജാ​വി​ദ് അ​ലി ആ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സു​ര​ക്ഷാ​സേ​ന വ്യ​ക്ത​മാ​ക്കി. പൂ​ഞ്ച് ജി​ല്ല​യി​ലെ സ​ലോ​ത്രി മേ​ഖ​ല​യി​ൽ നി​ന്നാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട കൗ​മാ​ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​മു​ള്ള പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​ണെ​ന്നും അ​ബ​ദ്ധ​ത്തി​ൽ നി​യ​ന്ത്ര​ണ രേ​ഖ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക് ക​ട​ന്ന​താ​ണെ​ന്നു​മാ​ണ് ജാ​വി​ദ് അ​ലി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ് ഇ​ന്ത്യ​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ.

ജാ​വി​ദ് അ​ലി അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​ക്കി​സ്ഥാ​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​വി​ദ് അ​ലി​യെ മാ​താ​പി​താ​ക്ക​ളെ ഏ​ൽ​പ്പി​ക്കു​മെ​ന്ന് സു​ര​ക്ഷാ​സേ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥർ അതിർത്തിയിലേക്ക്

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ലെ മു​​​തി​​​ർ​​​ന്ന എ​​​ട്ട് ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഈ ​​​മാ​​​സം 11, 12 തീ​​​യ​​​തി​​​ക​​​ളി​​​ൽ പ​​​ഠാ​​​ൻ, ക​​​ച്ച് എ​​​ന്നീ ജി​​​ല്ല​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും.

16 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം. ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളെ​​​ക്കൂ​​​ടാ​​​തെ രാ​​​ത്രി​​​കാ​​​ല പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രു​​​മാ​​​യും സം​​​ഘം ച​​​ർ​​​ച്ച ന​​​ട​​​ത്തും.

ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ സ​​​മാ​​​ന​​​മാ​​​യി 30 ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക​​​ച്ച്, ബ​​​ന​​​സ്ക​​ന്ത ജി​​​ല്ല​​​ക​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി സു​​​ര​​​ക്ഷ വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു.

International

റാഫ അതിർത്തി തുറന്നു

ക​യ്റോ: ​ഗാ​സ​യ്ക്കും ഈ​ജി​പ്തി​നും ഇ​ട​യി​ലു​ള്ള റാ​ഫ അ​തി​ർ​ത്തി ഇ​സ്ര​യേ​ൽ ഇ​ന്ന​ലെ തു​റ​ന്നു​കൊ​ടു​ത്തു. ഗാ​സ​യി​ൽ​നി​ന്ന് പു​റം​ലോ​ക​ത്തെ​ത്താ​നു​ള്ള ഏ​ക വ​ഴി​യാ​ണ് റാ​ഫ അ​തി​ർ​ത്തി. ഹ​മാ​സു​മാ​യു​ള്ള യു​ദ്ധ​ത്തി​നി​ടെ ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് അ​ട​ച്ച​ത്.

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ച ഇ​ന്ന​ലെ വ​ള​രെ കു​റ​ച്ചു​പേ​രെ​യേ അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ചു​ള്ളൂ. അ​ടി​യ​ന്ത​ര ചി​കി​ത്സാ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള 50 പ​ല​സ്തീ​നി​ക​ളെ ഗാ​സ വി​ടാ​ൻ ​അ​നു​വ​ദി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഈ​ജി​പ്തി​ൽ​നി​ന്ന് സ​ഹാ​യ വ​സ്തു​ക്ക​ൾ നി​റ​ച്ച ലോ​റി​ക​ളെ ഗാ​സ​യി​ലേ​ക്കു ക​ട​ക്കാ​നും അ​നു​വ​ദി​ച്ചു.

ഇ​ന്നു മു​ത​ൽ മു​ൻ​കൂ​ർ അ​നു​മ​തി നേ​ടി​യ 150-200 പേ​രെ ഗാ​സ​യ്ക്ക് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ത്തി​വി​ടും. ഇ​തി​ന് മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​തും യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ഗാ​സ​യി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്ത​വ​രു​മാ​യ 20,000 പേ​രു​ടെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ഗാ​സ സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് റാ​ഫ അ​തി​ർ​ത്തി തു​റ​ന്ന​ത്.പ​ല​സ്തീ​ൻ തീ​വ്ര​വാ​ദി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​സ്രേ​ലി മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ അ​വ​സാ​ന​ത്തേ​തും വീ​ണ്ടെ​ടു​ത്ത ശേ​ഷ​മാ​ണ് റാ​ഫ അ​തി​ർ​ത്തി തു​റ​ക്കാ​ൻ ഇ​സ്ര​യേ​ൽ ത​യാ​റാ​യ​ത്.

National

നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ; ഇന്ത്യ-ചൈന സൈനികതല ചർച്ച

ന്യൂ​​​ഡ​​​ൽ​​​ഹി: കി​​​ഴ​​​ക്ക​​​ൻ ല​​​ഡാ​​​ക്കി​​​ലെ യ​​​ഥാ​​​ർ​​​ഥ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ (എ​​​ൽ​​​എ​​​സി) സ​​​മാ​​​ധാ​​​ന​​​വും സു​​​ര​​​ക്ഷ​​​യും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തു ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ഉ​​​ന്ന​​​ത​​​ത​​​ല സൈ​​​നി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ വീ​​​ണ്ടും ആ​​​രം​​​ഭി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ ഭാ​​​ഗ​​​ത്തു​​​ള്ള മോ​​​ൾ​​​ഡോ ചു​​​ഷു​​​ൽ അ​​​തി​​​ർ​​​ത്തി മീ​​​റ്റിം​​​ഗ് പോ​​​യി​​​ന്‍റി​​​ൽ 23-ാമ​​​ത് കോ​​​ർ​​​ ക​​​മാ​​​ൻ​​​ഡ​​​ർ​​​ത​​​ല ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്ന​​​താ​​​യി ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​തി​​​ർ​​​ത്തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളൊ​​​ന്നും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

ജൂ​​​ലൈ​​​യി​​​ലാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​വ​​​സാ​​​ന ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. അ​​​തി​​​ർ​​​ത്തി​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സ​​​മാ​​​ധാ​​​നം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തൃ​​​പ്ത​​​രാ​​​ണെ​​​ന്ന് ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ക്ര​​​മേ​​​ണ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു ന​​​ല്ല ചു​​​വ​​​ടു​​​വ​​​യ്പാ​​​യി​​​ട്ടാ​​​ണ് കേ​​​ന്ദ്രം അ​​​ന്നു ന​​​ട​​​പ​​​ടി​​​ക​​​ളെ ക​​​ണ്ട​​​ത്. 2020ൽ ​​​ഗാ​​​ൽ​​​വ​​​ൻ താ​​​ഴ്‌വര​​​യി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​തി​​​നു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നം മു​​​ത​​​ലാ​​​ണ് സ​​​മാ​​​ധാ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ക​​​ട​​​ന്ന​​​ത്.

Latest News

Corehub Up