പ്രതീകാത്മക ചിത്രം
സിക്കിം: സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്. 15 മിനിറ്റ് ചൈനീസ് യുദ്ധ വിമാനം ഇന്ത്യൻ അതിർത്തിക്കുള്ളിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
സിക്കിമിൽ ചൈനീസ് സൈനിക വിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും വിഷയത്തിൽ സർക്കാരോ പ്രതിരോധമന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തി. നരേന്ദ്ര മോദിയുടെ കണ്ണുകൾ എവിടെ പോയെന്ന് കോൺഗ്രസ് ചോദിച്ചു.
Tags : Defence Warplane Border Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash